- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു; സിപിഎം ഭരണഘടനയെ തള്ളിപ്പറയുന്നതിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ
കണ്ണൂർ: ഇന്ത്യൻ പതാകയെ കഴിഞ്ഞ വർഷം മാത്രം അംഗീകരിച്ച പാർട്ടി ഭരണഘടനയെ തള്ളിപ്പറയുന്നതിൽ അതിശയിക്കേണ്ടതില്ലെന്ന് കെ സുധാകരൻ എം പി. ഇന്ത്യൻ ഭരണഘടനയുടെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചും ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ എം എൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുടെ ഭാഗമായി കണ്ണൂർ ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും കരുതുന്ന സിപിഎമ്മിന് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാൻ ആവില്ലെന്നതിന് തെളിവാണ് സജീചെറിയാന്റെ പരാമർശം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ലോകരാജ്യങ്ങൾ കരുതിയത് ഇന്ത്യ തകരുമെന്നാണ്. എന്നാൽ നമ്മുടെ ഭരണഘടനക്ക് രൂപം നൽകിയവരുടെ കാഴ്ചപ്പാടാണ് ഇന്ത്യയെ കരുത്തുറ്റ രാജ്യമാക്കി മാറ്റിയതെന്നും സുധാകരൻ പറഞ്ഞു.
ഭരണഘടനാ വിരുദ്ധത പറഞ്ഞത് തെറ്റാണെന്ന് ഇപ്പോഴും സജി ചെറിയാനോ സിപിഎമ്മോ കരുതുന്നില്ല. മന്ത്രിസ്ഥാനം രാജി വെച്ച് നടത്തിയ പത്രസമ്മേളനത്തിലും അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രതികരണത്തിലും അത് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി ഒ മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, പി.മാധവൻ മാസ്റ്റർ, സുരേഷ്ബാബു എളയാവൂർ, റഷീദ് കവ്വായി, രാജീവൻ എളയാവൂർ, രജിത്ത് നാറാത്ത്, കൂക്കിരി രാജേഷ്, അജിത്ത് മാട്ടൂൽ, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, അമൃത രാമകൃഷ്ണൻ ,കെ വി ചന്ദ്രൻ,എം പി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.
മറുനാടന് മലയാളി ബ്യൂറോ