- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹെൽമറ്റ് എവിടെ സഖാവേ'; സജി ചെറിയാനെതിരെ പോസ്റ്റിട്ട ഷോൺ ജോർജും കുരുക്കിൽ; ഹെൽമറ്റും സീറ്റ് ബെൽറ്റുമില്ലാതെ 'യാത്ര' സമൂഹമാധ്യമങ്ങളിൽ; സ്വന്തം പോസ്റ്റിലെ കമന്റുകൾക്ക് ഒടുവിൽ വിശദീകരണക്കുറിപ്പും
കോട്ടയം: ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിച്ചതിന് സജി ചെറിയാനെതിരെ പോസ്റ്റിട്ട കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി സി ജോർജിന്റെ മകനുമായ ഷോൺ ജോർജിനെ കുരുക്കി സാമൂഹ്യ മാധ്യമങ്ങളിൽ കമന്റുകൾ നിറയുന്നു. 'ഹെൽമറ്റ് എവിടെ സഖാവേ' എന്ന ചോദ്യവുമായി രംഗത്തെത്തിയ ഷോൺ ജോർജിന്റെ ആ പോസ്റ്റിനു താഴെ കമന്റുകളിൽ നിറയുന്നതെല്ലാം ഷോൺ ജോർജ് ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിക്കുന്ന ദൃശ്യങ്ങളും സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളുമാണ്. ഷോണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ വിശദീകരണക്കുറിപ്പുമായി വീണ്ടും രംഗത്തെത്തി.
ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ യാത്ര ചെയ്ത മുൻ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഫോട്ടോ മാധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് ഷോൺ ജോർജ് പോസ്റ്റിട്ടത്. സാമൂഹ്യമാധ്യമങ്ങളിൽ കമന്റ് നിറഞ്ഞതോടെ സജി ചെറിയാൻ പെറ്റി അടച്ച ശേഷം താനും പെറ്റി അടക്കുമെന്ന് വ്യക്തമാക്കി. ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന തന്റെ മൂന്ന് ഫോട്ടോകൾ സിപിഎമ്മിന്റെ നിരവധി പേജുകളിൽ വന്നിരുന്നു. നിയമലംഘനം ആര് ചൂണ്ടിക്കാണിച്ചാലും അത് അംഗീകരിക്കാൻ യാതൊരു മടിയുമില്ല. തനിക്കെതിരെ നിങ്ങൾക്കാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നൽകാം. താൻ അതിന്റെ പെറ്റി അടച്ചിരിക്കും.
പക്ഷേ താൻ പറഞ്ഞ കേസിൽ സജി ചെറിയാൻ എംഎൽഎ പെറ്റി അടച്ചതിനുശേഷം മാത്രമെ പെറ്റിയടക്കുകയൊള്ളു എന്നും ഷോൺ ജോർജ് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.മന്ത്രി സ്ഥാനം രാജിവച്ച ശേഷം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ പുറത്ത് പോകുന്നത് 'മലയാള മനോരമ' ദിനപ്പത്രം പ്രസിദ്ധീകരിച്ചിരുന്നു. മോട്ടോർ വാഹന നിയമപ്രകാരം അഞ്ഞൂറ് രൂപ പെറ്റി അടക്കണമെന്ന് ഈ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ച് കൊണ്ട് ഷോൺ ജോർജ് പറഞ്ഞിരുന്നു.
മന്ത്രിസ്ഥാനം രാജിവച്ച ശേഷം, ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ പുറത്തേക്കു പോകുന്നതിന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഈ ചിത്രം പങ്കുവച്ചാണ് സജി ചെറിയാൻ പെറ്റി അടയ്ക്കണമെന്നും അല്ലെങ്കിൽ കോടതിയിൽ കാണാമെന്നും വ്യക്തമാക്കി ഷോൺ ജോർജ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
'ഹെൽമെറ്റ് എവിടെ സഖാവേ.. Motor vehicle act sec 194(d) 500. പെറ്റി അടച്ചേ മതിയാവൂ. അല്ലെങ്കിൽ ശേഷം കോടതിയിൽ..' - എന്നായിരുന്നു ഷോണിന്റെ പോസ്റ്റ്. എന്നാൽ, പോസ്റ്റിനു താഴെ കമന്റുകളായി എത്തിയവയിലേറെയും ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഷോണിന്റെ ചിത്രങ്ങളായിരുന്നു. സീറ്റ് ബെൽറ്റ് ഇല്ലാതെ കാറിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. വിവിധ ഇടങ്ങളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ഷോണിന്റെ ചിത്രങ്ങൾ തിരഞ്ഞുപിടിച്ച് കണ്ടെത്തി കമന്റ് ബോക്‌സ് നിറയ്ക്കുകയാണ് രാഷ്ട്രീയ എതിരാളികൾ. ഷോൺ ജോർജും പെറ്റി അടയ്ക്കണം എന്നാണ് ഉയരുന്ന ആവശ്യം.
ഷോൺ ജോർജ് ഹെൽമറ്റില്ലാതെ സ്‌കൂട്ടറോടിക്കുന്ന ഫോട്ടോ പങ്കുവച്ച് സൈബർ സിപിഎം രംഗത്ത് വന്നിരുന്നു. ഷോൺ ജോർജിന് ഹെൽമറ്റ് ബാധകമല്ലേ, ആദ്യം അദ്ദേഹം പെറ്റി അടക്കട്ടെ എന്നാണ് സൈബർ സിപിഎം പക്ഷം. ഇതിനെതിരെയാണ് ഷോൺ ജോർജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ഷോൺ ജോർജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പ്രിയ സഖാക്കളെ,
മുൻ മന്ത്രി സജി ചെറിയാൻ ഹെൽമെറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന ചിത്രം ഇന്നു പത്രത്തിൽ വന്നതിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം നടത്തിയതിന് അദ്ദേഹം പെറ്റി അടക്കണമെന്ന് ഞാൻ ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു താഴെ ഞാൻ ഹെൽമെറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിക്കുന്ന 3 ഫോട്ടോകൾ നിരവധി ആളുകളും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പേജുകളിലും പോസ്റ്റ് ചെയ്യുന്നത് കണ്ടു. ഞാൻ ഒന്നുകൂടി പറയട്ടെ, എന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ല. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് മറയ്ക്കാൻ കഴിയുകയുമില്ല.
കോട്ടയത്തു നടന്ന ബൈക്ക് റാലിയിൽ ഹെൽമെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന് എന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തിൽ വരുകയും നിയമലംഘനത്തിന് കൂട്ടിക്കൽ സ്വദേശിയായ ഒരു സഖാവ് എനിക്കെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയെക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ പൊലീസ് വിളിക്കാൻ പോലും നോക്കിനിൽക്കാതെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ഞാനും 20 പാർട്ടി പ്രവർത്തകരും പെറ്റി അടയ്ക്കുകയാണ് ഉണ്ടായത്. ആർക്കും രേഖകൾ പരിശോധിക്കാം.
നിയമലംഘനം ആരു ചൂണ്ടിക്കാണിച്ചാലും അത് അംഗീകരിക്കാൻ യാതൊരു മടിയുമില്ല. എനിക്കെതിരെ താഴെ കാണുന്ന ഫോട്ടോകളിൽ നിങ്ങൾക്കാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നൽകാം. ഞാൻ അതിന്റെ പെറ്റി അടച്ചിരിക്കും. പക്ഷേ, ഞാൻ പറഞ്ഞ കേസിൽ സജി ചെറിയാൻ എംഎൽഎ പെറ്റി അടച്ചതിനുശേഷം മാത്രം.
ന്യൂസ് ഡെസ്ക്