- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി ചിന്തൻ ശിബിരം ജൂലൈ 23നും 24നും കോഴിക്കോട്; എഐസിസി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കൽപ്പ് ചിന്തൻ ശിബിരം സംഘടിപ്പിക്കുമെന്ന് കെപിസിസി
തിരുവനന്തപുരം: കെപിസിസി ചിന്തൻ ശിബിരം ജൂലൈ 23നും 24നും കോഴിക്കോട് നടത്തും. എഐസിസി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കൽപ്പ് ചിന്തൻ ശിബിരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ അറിയിച്ചു.
കോഴിക്കോട് ബിച്ചിന് സമീപം ലയൺസ് പാർക്കിന്റെ എതിർവശം,ആസ്പിൻ കോർട്ടിയാർഡിൽ(ലീഡർ കെ.കരുണാകരൻ നഗർ) വെച്ച് ജൂലൈ 23,24 (ശനി,ഞായർ) തീയതികളിൽ നവ സങ്കൽപ്പ് ചിന്തിൻ ശിബിരം സംഘടിപ്പിക്കും.രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെപിസിസി ഭാരവാഹികൾ,ഡിസിസി പ്രസിഡന്റുമാർ,നിർവാഹക സമിതി അംഗങ്ങൾ,എംപിമാർ,എംഎൽഎമാർ,എഐസിസി അംഗങ്ങൾ,പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്മാർ-ദേശീയ ഭാരവാഹികൾ,ക്ഷണിക്കപ്പെട്ട അംഗങ്ങൾ എന്നിവരായിക്കും ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നത്.
രണ്ടു ദിവസമായി സംഘടിപ്പിക്കുന്ന ചിന്തൻ ശിബരിൽ ദേശീയ നേതാക്കളടക്കം കോൺഗ്രസിന്റെ മുഴുവൻ സംസ്ഥന നേതാക്കളും പങ്കെടുക്കും. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് പാർട്ടിയെ പ്രവർത്തന സജ്ജമാക്കുന്നതിനായി ഒരു കലണ്ടർ ചിന്തൻ ശിബരത്തിൽ തയ്യാറാക്കും.സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നത്. പാർട്ടിയുടെ കാലാനുസൃതവും സമൂലവുമായ നവീകരണമെന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നിൽ.പാർട്ടി ഫോറങ്ങളിൽ ദളിത്,പിന്നാക്ക,ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും വനിതകൾ,യുവാക്കൾ എന്നിവർക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും.
മറുനാടന് മലയാളി ബ്യൂറോ