- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷത്തിനൊരുങ്ങി ലോസ് ആഞ്ചലസിലെ വിശ്വാസി സമൂഹം; സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ 22 മുതൽ 31 വരെ
അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷത്തിനൊരുങ്ങുകയാണ് ലോസ് ആഞ്ചലസിലെ വിശ്വാസി സമൂഹം. സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ ജൂലൈ 22 മുതൽ 31 വരെ കൊണ്ടാടും .ജൂലൈ ഇരുപത്തി രണ്ടാം തീയതി വൈകിട്ട് ഏഴരമണിക്ക് കൊടിയേറ്റത്തോട് തിരുന്നാൾ ആഘോഷങ്ങൾക് തുടക്കം കുറിക്കും .തുടർന്നുള്ള ഒൻപതു ദിവസങ്ങളിലും വിശുദ്ധ കുർബാനയും സെന്റ് അൽഫൻസയോടുള്ള നൊവേനയും ഭക്തിപൂർവ്വം ആചരിക്കപ്പെടും.
തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം ഏഴര മണിക്ക് വിശൂദ്ധ കുർബാന ഉണ്ടായിരിക്കും. തുടർന്ന് ജൂലൈ ഇരുപത്തിമൂന്നാം തിയതിയിലെ വിശൂദ്ധ കുർബാനയും നൊവേനയും യുവജനങ്ങൾക്കായും ഇരുപത്തിനാലാംതീയതി ഇടവകയിലെ മതബോധന വിദ്യാർത്ഥികൾക്കായും പ്രത്യേകം ഒരുക്കിയിരിക്കുന്നു.
ജൂലൈ ഇരുപത്തിമൂന്നാം തീയതി യുവജനങ്ങൾ സങ്കടിപ്പിക്കുന്ന തട്ടുകടയും സിനിമാ പ്രദർശനവും തിരുനാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ജൂലൈ 25,26 ,27 ദിവസങ്ങളിൽ പതിനാലു വയസ്സിനു തഴയുള്ള കുഞ്ഞുങ്ങളെ സമർപ്പിച്ചു ബലിയർപ്പിക്കാനും അവസരം ഉണ്ട്.
ഇരുപത്തിയെട്ടാം തീയ്യതി ഗ്രാൻഡ്പേരെന്റസിനെയും ഇരുപത്തിയൊമ്പതാം തിയ്യതി മാതാപിതാക്കളെയും വിശുദ്ധ കുർബാനയിലും നൊവേനയിലും പ്രത്യേകം സമർപ്പിക്കും. ഓരോ ദിവസത്തെയും വിശൂദ്ധ കുർബാന അർപ്പണത്തിനായി വിവിധ ഇടവകകളിൽ നിന്നുള്ള പുരോഹിതന്മാരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാൾ ദിവസങ്ങളായ ജൂലൈ 30 , 31 തീയതികളിൽ ആഘോഷമായ റാസ കുർബാന, ലദീഞ് പ്രദക്ഷിണം, ചെണ്ടമേളയോടൊപ്പം ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധതരം കലാപരിപാടികളും ഉണ്ടായിരിക്കും.സോളി മാത്യൂവിന്റ് നേതൃത്വത്തിൽ, വിശൂദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിലെ ചില സുപ്രധാന ഘട്ടങ്ങൾ ,' ക്രൂശ്ശിതന്റെ പ്രണയിനി' എന്ന മ്യൂസിക്കൽ ഡ്രാമയിലൂടെ ഇടവകാംഗങ്ങൾ ചേർന്നവതരിപ്പിക്കും. ജൂലൈ 30 ശനിയാഴ്ച് വൈകിട്ട് നാലുമണിക്കും , 31 ഞായറാഴ്‌ച്ച രാവിലെ പത്തു മാണിക്കും തിരുക്കർമ്മങ്ങൾ ആരംഭിക്കും.
ഞായറാഴ്ചത്തെ റാസ കുർബാന അർപ്പിക്കുവാനായി മുൻവികാരി ഫാ .കുര്യാക്കോസ് കുമ്പാകീൽ ഫിലഡല്ഫിയയിൽ നിന്നും എത്തിച്ചേരും. വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹങ്ങൾ ധാരാളമായി ചൊറിയപ്പെടുന്ന തിരുന്നാൾ ദിവസങ്ങളിലെ വിശുദ്ധ കുർബാനയിലും നൊവേനയിലും ഭക്തിപൂർവ്വം പങ്കുചേർന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരിയായ ഫാ .സെബാസ്റ്റ്യൻ വലിയപറമ്പിലച്ചനും (സായനച്ഛൻ ), ട്രസ്റ്റിമാരായ സന്തോഷ് ജെയിംസും സോണി അറയ്ക്കലും, തിരുനാൾ കമ്മിറ്റി കൺവീനറായ സിന്ധു വർഗീസ് മരങ്ങാട്ടും അറിയിച്ചു.
ഓഗസ്റ്റ് ഒന്നാം തിയതി വൈകിട്ട് ഏഴരമണിയുടെ വിശുദ്ധ കുർബാന ഇടവകയിൽ നിന്നും മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടി സമർപ്പിക്കും. .അതിനുശേഷം ഫാ .സെബാസ്റ്റ്യൻ വലിയപറമ്പിലച്ചൻ കൊടിയിറക്കി തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.