- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അനധികൃത കുടിയേറ്റക്കാരെ പിടികൂടി അതിർത്തിയിൽ കൊണ്ടുവിടണമെന്ന് ഗ്രേഗിന്റെ ഉത്തരവ്
ഓസ്റ്റിൻ: അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇവരെ കണ്ടെത്തി ടെക്സസ്- മെക്സിക്കൊ അതിർത്തിയിലേക്ക് കൊണ്ടുവിടണമെന്ന് ടെക്സസ് ഗവർണ്ണർ ഗ്രേഗ് ഏബട്ട് ഉത്തരവിട്ടു.
ടെക്സസ് നാഷ്ണൽ ഗാർഡ്, സ്റ്റേറ്റ് പൊലീസ് എന്നിവർക്കാണ് കർശന ഉത്തരവ് ഇന്ന് (ജൂലായ് 7ന്) ഗവർണ്ണർ നൽകിയത്.
അനധികൃത കുടിയേറ്റക്കാരൻ സമൂഹത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറിയതായും, ഇതിന് പരിഹാരം കണ്ടെത്തുന്നതിന് ഇത്തരക്കാരെ പിടികൂടി അതിർത്തിയിലേക്ക് തിരിച്ചയക്കുക എന്നതു മാത്രമേ ഇപ്പോൾ കാരണമായിട്ടുള്ളതെന്ന് ഗവർണ്ണർ ഉത്തരവിൽ ചൂണ്ടികാട്ടി.
അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഓരോ ദിവസവും വർദ്ധിച്ചു വരുന്നു. മെയ് മാസം മാത്രം 240000 കുടിയേറ്റക്കാർ അതിർത്തി കടന്ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ എത്തിയതായി ഫെഡറൽ ഏജന്റ്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഭൂരിപക്ഷവും ടെക്സസ്സിലേക്കാണ് കടന്നിരിക്കുന്നതെന്നും ഗവർണ്ണർ പറഞ്ഞു.
ഇവരെ നിയന്ത്രിക്കണമെന്ന സമ്മർദ്ദം കൺസർവേറ്റീവ് റിപ്പബ്ലിക്കൻ ഭാഗത്തുനിന്നും ഉണ്ടാരകുന്നതായി ഗവർണ്ണർ അറിയിച്ചു. ഗവർണ്ണറുടെ ഈ തീരുമാനത്തെ ഡെമോക്രാറ്റിക് പാർട്ടി വിമർശിച്ചു. ഫെഡറൽ ഗവൺമെന്റിനാണ് അതിർത്തിയെകുറിച്ചുള്ള പോളിസി മേക്കിംഗിന് അധികാരമുള്ളൂവെന്ന് ഇവർ ചൂണ്ടികാണിക്കുന്നു.