- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇൽഹൻ ഒമറിനെതിരെ ഈ മെയിലിലൂടെ വധഭീഷിണി; പ്രതിയെ ഫെഡറൽ ജഡ്ജി ശിക്ഷിച്ചു
റ്റാംമ്പ(ഫ്ളേറോഡ): മിനിസോട്ടയിൽ നിന്നുള്ള യു.എസ്. കോൺഗ്രസ് അംഗം ഇൽഹൻ ഒമറിനെതിരെ ഈ മെയിലിലൂടെ വധഭീഷിണി മുഴക്കിയ പ്രതിയെ ഫെഡറൽ ജഡ്ജി ശിക്ഷിച്ചു.
ഒമറിനെ കൂടാതെ മറ്റ് മൂന്ന് യു.എസ്. കോൺഗ്രസ് വനിതാ അംഗങ്ങൾക്കും നേരെ ഇയാൾ ഇതേ ഭീഷിണി മുഴക്കിയിരുന്നു. അലക്സാൻഡ്രിയ ഒക്കേഷ്യകോർട്ടസ്(ന്യൂയോർക്ക്), അയ്യാന പ്രസ്ലി(മാസ്സച്യുസെറ്റ്സ്), റഷിദാ റ്റായ്ബ് (മിഷിഗൺ) എന്നിവരാണ് മറ്റ് മൂന്നുപേർ.
ട്രമ്പിന്റെ അനുയായിയായ ഡേവിസ് ജോർജ് ഹന്നൻ(67) ആണ് ശിക്ഷിക്കപ്പെട്ടത്. 7000 ഡോളർ ഫൈനും, മൂന്ന് വർഷത്തെ പ്രൊബേഷനും, മാനസിക, സബ്സ്റ്റസ് അബ്യൂസ് എന്നിവക്കുള്ള ചികിത്സയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. മുമ്പത്തെ കോൺഗ്രസ് അംഗങ്ങളുമായി യാതൊരു ബന്ധവും ഉണ്ടാകരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 2019 ജൂലായിൽ ഈ അംഗങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രമ്പിനെതിരെ നിരവധി വിമർശനങ്ങൾ ഉയർത്തിയതാണ് ഇങ്ങനെ ഒരു ഭീഷിണി അയക്കുന്നതിന് പ്രതിയെ പ്രേരിപ്പിച്ചത്. ഏപ്രിൽ മാസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇന്നലെ ശിക്ഷ വിധിക്കുകയുമായിരുന്നു.
ഇത്തരം ഭീഷിണികൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്ന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് കാതൻ കിംമ്പൾ പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങൾക്ക് 10 മാസംവരെ തടവുശിക്ഷ നൽകാവുന്നതാണ്. എന്നാൽ പ്രായവും, അനാരോഗ്യവും, പരിഗണിച്ചു പ്രൊബേഷൻ മതി എന്ന പ്രൊബേഷൻ ഓഫീസറുടെ അ്ഭ്യർത്ഥന മാനിച്ചാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി ചൂണ്ടികാട്ടി.