- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസ്സോസിയേഷൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു
ഗാർലന്റ്: അമേരിക്കയുടെ 246-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഡാളസ് കേരള അസ്സോസിയേഷന്റേയും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ ഗാർലാന്റിലുള്ള അസ്സോസിയേഷൻ ഓഫീസിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ജൂലായ് നാലിന് രാവിലെ 9.30നു ചുട്ടുപൊള്ളുന്ന വെയിലിനേ പോലും അവഗണിച്ചു അസ്സോസിയേഷൻ പ്രവർത്തകർ ഒത്തുചേർന്ന് അസ്സോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ പതാക ഉയർത്തിയതിനുശേഷം അമേരിക്കൻ ദേശീയഗാനം എല്ലാവരും ഒരേ സ്വരത്തിൽ ആലപിച്ചു.
1776 ജൂലായ് നാലിന് ഇംഗ്ലീഷ് ആധിപത്യത്തിൽ നിന്നു അമേരിക്കയിലെ 13 കോളനികൾ ചേർന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന്റെ ഓർമ്മകൾ തലമുറുകളിലേക്ക് പകർന്ന് നൽകണമെന്നും, അമേരിക്കൻ ഭരണഘടനയോടും, ജനാധിപത്യത്തോടും കൂറുള്ളവരായിരിക്കണമെന്നും ഹരിദാസ് തങ്കപ്പൻ ഓർമ്മിപ്പിച്ചു.
കേരള അസ്സോസിയേഷൻ ഭാരവാഹികളായ മൻജിത് കൈനിക്കർ, സാമുവേൽ യോഹന്നാൻ, ഐ.വർഗീസ്, ജോയ് ആന്റണി, ഐസിഇസി ഭാരവാഹികളായ, ജോർജ് ജോസ്ഫ് വിലങ്ങോലിൽ, ചെറിയാൻ ചൂരനാട്, സുരേഷ് അച്ചുതൻ, ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റും, മുൻ പബ്ലിക്കേഷൻ ഡയറക്ടറുമായ സിജു വി ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദി പറഞ്ഞു.