ബ്ലിൻ സിറ്റി സെന്ററിലെ മറ്റൊരു തെരുവിൽ കൂടി കാറുകൾക്കുള്ള നിരോധനം കൊണ്ടുവന്നേക്കും.പുതിയ നഗരവികസന പദ്ധതിയുടെ ഭാഗമായി സൗത്ത് വില്യം സ്ട്രീറ്റ് കാൽനടയാത്രക്കാർക്കായി മാറ്റിവച്ചേക്കും.ട്രയൽ റണ്ണുകളുടെ ഭാഗമായി ജനപ്രിയ പാതയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

പൂർണ കാൽനടയാത്രയ്ക്കുള്ള നിർദ്ദേശങ്ങൾക്ക് ഡബ്ലിൻ സിറ്റി കൗൺസിലർമാരുടെ ശക്തമായ പിന്തുണ ലഭിച്ചതോടെയാണ് കാർ നിരോധനം നടപ്പിലാക്കുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

പുതിയ ഡബ്ലിൻ സിറ്റി ഡെവലപ്മെന്റ് പ്ലാനിൽ (2022-2028) കാർ രഹിത നടപടി ഒരു ലക്ഷ്യമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻ പാർട്ടിയുടെ ക്ലെയർ ബൈർണിന്റെ ഒരു പ്രമേയം എല്ലാ പാർട്ടികളിൽ നിന്നുമുള്ള കൗൺസിലർമാർ പിന്തുണക്കുകയായിരുന്നു.