ചെന്നൈ: നയൻതാര - വിഘ്നേഷ് ശിവൻ താരവിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിൽ വിവാഹ ദിനത്തിലെ അപൂർവ നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് വിഘ്‌നേഷ് ശിവൻ. ജൂൺ 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം, കമൽ ഹാസൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ അതിഥിയായെത്തിയിരുന്നു.

വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമിന് നൽകിയതിനാൽ മാധ്യമങ്ങൾക്ക് വിവാഹവേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിനാൽ തന്നെ വിവാഹചിത്രങ്ങൾ പ്രചരിച്ചിരുന്നില്ല. സമൂഹമാധ്യമങ്ങളിലെ വിഘ്നേഷ് ശിവന്റെ അക്കൗണ്ടുകളിലൂടെയാണ് അവ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം തുടങ്ങിയവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.

നയൻതാരയ്ക്കൊപ്പം ജവാൻ എന്ന ഹിന്ദി ചിത്രത്തിൽ ഷാരൂഖ് ഖാൻ അഭിനയിക്കുന്നുണ്ട്. അറ്റ്ലിയാണ് സംവിധായകൻ. സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.