- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ട്രാൻസ്‌പോർട്ട് തൊഴിലാളികൾക്ക് പണിമുടക്ക് തുടരാമെന്ന് അറിയിച്ച് ഫെയർ വർക്ക് കമ്മീഷനും;യൂണിയനും സംസ്ഥാന സർക്കാരും തമ്മിലുള്ള ചർച്ചകളിൽ അഭിപ്രായവ്യത്യാസം തുടരുന്നതോടെ വരും ദിവസങ്ങളിലും റെയിൽ ബസ് ജീവനക്കാർ സമരത്തിനിറങ്ങും; സർക്കാരിന് തിരിച്ചടി
ഫെയർ വർക്ക് കമ്മീഷൻ പണിമുടക്കുമായി മുന്നോട്ട്് പോകാൻ യൂണിയന് പച്ചക്കൊടി വീശിയതോടെ ട്രാൻസ്‌പോർട്ട് തൊഴിലാളികൾ പണിമുടക്ക് തുടരുമെന്ന സൂചന.യൂണിയനും സംസ്ഥാന സർക്കാരും തമ്മിലുള്ള ചർച്ചകളിൽ അഭിപ്രായവ്യത്യാസം തുടരുന്നതോട കഴിഞ്ഞ രണ്ടാഴ്‌ച്ചകളായിഎൻഎസ്ഡബ്ല്യുവിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയാണ്..
ഫെയർ വർക്ക് കമ്മീഷൻ യൂണിയന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ ഗവൺമെന്റിന് തിരിച്ചടിയായിരിക്കുകയാണ്. ഫെയർ വർക്ക് കമ്മീഷൻ വ്യാവസായിക നടപടി 10 ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള NSW ഗവൺമെന്റിന്റെ അപേക്ഷ നിരസിക്കുകയും ചെയ്തതോടെ വരും ദിവസങ്ങളിലും പണിമുടക്ക് പ്രതീക്ഷിക്കാം.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ ഉയർന്ന വേതനത്തിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി പോരാടുന്ന യൂണിയനുകളുമായി തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന NSW സർക്കാരിന് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.ചില വിദേശ നിർമ്മിത ട്രെയിനുകൾ സ്റ്റാഫ് ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് റയിൽവേ യൂണിയനുകൾ പണിമുടക്കുന്നത്.