രു ടെലികോം ഭീമന്റെ നെറ്റ്‌വർക്ക് തകരാർ മൂലം ഇന്നലെ പതിനായിരക്കണക്കിന് വരുന്ന കാനഡ നിവാസികൾക്ക് ദുരിത ദിനമായിരുന്നു, വെള്ളിയാഴ്ച മൊബൈൽ സേവനങ്ങളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലും ഉള്ള പശ്നങ്ങൾ മൂലം നിരവധി പേരാണ് വെട്ടിലായത്.

രാജ്യത്തെ ടെലികോം വമ്പനായ റോജേഴ്സിൽ നേരിട്ട തകരാറാണ് സേവനങ്ങൾ താറുമാറാക്കിയത്. ബാങ്കിങ് സേവനങ്ങൾ, പാസ്പോർട്ട് ഓഫീസ്, രാജ്യത്തെ അതിർത്തി നിയന്ത്രണത്തിന് ഉപയോഗിക്കുന്ന അറൈവ്കാൻ ആപ് എന്നിവയെ അടക്കം പ്രതിസന്ധിയിലാക്കി. 911 എമർജൻസി കോളുകൾ പോലും പോകുന്നില്ലെന്നാണ് പരാതി.

റീട്ടെയിലർമാർ, ക്രെഡിറ്റ് കാർഡ് പ്രോസസ്സറുകൾ, പൊലീസ്, കോടതികൾ, എയർലൈനുകൾ, ട്രെയിൻ നെറ്റ്‌വർക്കുകൾ എന്നിവയിലുടനീളമുള്ള സേവനങ്ങൾ തടസ്സപ്പെടുത്തി. ്‌ടൊറന്റോയുടെ ഗോ ട്രാൻസിറ്റ് സിസ്റ്റത്തിന്റെ ഭാഗങ്ങൾ തകരാറിലായതിനാൽ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നിരക്ക് വാങ്ങാൻ കഴിയില്ല. ഇ-ടിക്കറ്റുകളും ലഭ്യമല്ലെന്ന് മുന്നറിയിപ്പ് നൽകി.

വയേഡ്, വയർലെസ് നെറ്റ്‌വർക്കുകളെ പ്രശ്നം ബാധിച്ചതായി കമ്പനി സ്ഥിരീകരിച്ചു. എന്നാൽ ഇതിന്റെ കാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ല. പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് കമ്പനി അറിയിച്ചു.