ത്തറിലെ പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നായ അൽ ഖോർ ഫാമിലി പാർക്ക് ഇന്നുമുതൽ താൽക്കാലികമായി അടച്ചിടും. ഇന്നലെയാണ് ഔദ്യോഗിക ട്വീറ്റിലൂടെ മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്.

വികസനപ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായാണ് മൃഗശാലയടക്കമുള്ള പാർക്ക് അടച്ചിടുന്നത്. നിലവിൽ പാർക്കിൽ നടന്നുവരുന്ന എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ സുരക്ഷകൂടി ഉറപ്പാക്കാൻ വേണ്ടിയാണ് പാർക്ക് അടച്ചിടുന്നത്.

മുൻവർഷങ്ങളും നവീകരണപ്രവർത്തനങ്ങൾക്കായി പാർക്ക് അടച്ചിട്ടിരുന്നു. ഖത്തറിലെ ഏറ്റവും പഴയ വന്യജീവി പാർക്കുകളിലൊന്നാണ് അൽ ഖോർ പാർക്കും മൃഗശാലയും. 240,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൃഗശാല കൂടിയാണിത്.