ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്ന ഗുപ്ത അന്തരിച്ചു. നാല് ദിവസമായി ഗുരുതര നിലയിൽ തുടരുന്നതിനിടെ ശനിയാഴ്ചയായിരുന്നു അന്ത്യം. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഗുരുഗ്രാമം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മുലായം സിങ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് സാധ്ന. ആദ്യഭാര്യയും അഖിലേഷ് യാദവിന്റെ മാതാവുമായ മാൽതി യാദവിന്റെ മരണത്തെ തുടർന്നാണ് സാധ്‌ന മുലായത്തിന്റെ ഭാര്യയാകുന്നത്. പ്രതീക് യാദവ് മകനും ബിജെപി നേതാവ് അപർണ യാദവ് മരുമകളുമാണ്.