പട്‌ന: ബിഹാറിൽ ക്രോമിയം, നിക്കൽ, പൊട്ടാഷ് ഖനനത്തിനുള്ള കരാർ നടപടികൾ ഉടൻ ആരംഭിക്കും. നരേന്ദ്ര മോദി സർക്കാർ ഖനന നിയമങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് അനുകൂലമായി വരുത്തിയ മാറ്റങ്ങളാണ് ബിഹാറിലെ ഖനന മേഖലയിൽ പ്രതീക്ഷയേകുന്നത്. ജമുയി ജില്ലയിൽ സ്വർണ ഖനനത്തിനുള്ള കരാർ നടപടികൾ നേരത്തേ തുടങ്ങിയിരുന്നു. 

ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ ക്രോമിയം, നിക്കൽ, പൊട്ടാഷ് എന്നിവയുടെ വൻശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഇറക്കുമതി കുറയ്ക്കാൻ ബിഹാറിലെ ഖനനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ക്രോമിയവും നിക്കലും വിമാനങ്ങളുടെയും മൊബൈൽ ഫോണുകളുടെയും നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. പൊട്ടാഷ് രാസവള ഉൽപാദനത്തിനും.