- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തര എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ പതാകയേന്താൻ മലപ്പുറത്തുകാരനും; ഇറ്റലിയിലെ മത്സരത്തിൽ കേരളത്തിൽ നിന്ന് ആദ്യമായി പങ്കെടുക്കുന്ന പ്രതിഭ; എടപ്പാളിലെ ഒമ്പതാം ക്ലാസുകാരൻ ചരിത്രത്തിലേക്ക്
മലപ്പുറം: രാജ്യാന്തര എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ പതാകയേന്താൻ മലപ്പുറത്തുകാരനും. ഓഗസ്റ്റ് 25 മുതൽ 31 വരെ ഇറ്റലിയിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിൽ നിന്ന് ആദ്യമായി പങ്കെടുക്കുന്ന പ്രതിഭ കൂടിയാണ് ഈ ഒമ്പതാം ക്ലാസുകാരൻ. ഇതോടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മലപ്പുറം എടപ്പാളുകാരനായ ഭാനവ്.എൻ എസ്.
ഇന്റ്‌റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിലാണ് ദേശീയ അംഗീകാരം ഭാനവിനെ തേടിയെത്തിയത്. ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം റാങ്ക് നേടിയ ഭാനവ് പിന്നീട് നടത്തിയ ക്യാമ്പിലും ഒന്നാമനായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രത്തിലേക്ക് നടന്ന് കയറിയത്.
ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം, വിഷുവങ്ങളെയും ധ്രുവ നക്ഷത്രത്തിന്റെ അച്ചുതണ്ടിനെ ആസ്പദമാക്കിയുള്ള മാറ്റങ്ങളും, അവ കൊണ്ടുണ്ടാകുന്ന ഹിമയുഗങ്ങളും, പ്രകൃത്യായാലുള്ളതും അല്ലാത്തതുമായ ഭൂകമ്പങ്ങളിലുള്ള വ്യത്യാസങ്ങൾ എന്നിവയിലെ നിരീക്ഷണങ്ങളുമാണ് ഈ കുരുന്നു ബാലനെ അംഗീകാരത്തിന്റെ നെറുകയിൽ എത്തിച്ചത്.
ഇന്ത്യയെ അന്തർദേശീയ തലത്തിലേക്ക് അംഗീകാരത്തിനായി എത്തിക്കാൻ കേരളത്തിൽ നിന്ന് ആദ്യമായി കടന്ന് വന്നത് ഭാനവ് തന്നെ. എടപ്പാൾ നടക്കാവിലെ ഭാരതീയ വിദ്യാ ഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് നാടിന്റെ അഭിമാനമായ ഭാനവ്. എൻ എസ് . എടപ്പാൾ നടുവട്ടത്തെ ഡോക്ടർ ദമ്പതികളായ ഡോ: സുനിൽ ,ഡോ: ദീപ ശർമ്മ എന്നിവരുടെ മകനാണ് ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ വിജയ പടവുകൾ കയറിയത്.
എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ആഗോള എർത്ത് സയൻസ് ഒളിമ്പ്യാഡിന് ഇക്കൊല്ലം ഇറ്റലിയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇറ്റലിയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അർഹത നേടിയ ഭാനവിന് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയുമുണ്ട്.
മിനിസ്ട്രി ഓഫ് എർത്ത് സയൻസ് & ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയാണ് നാഷ്ണൽ എൻട്രൻസ് ടെസ്റ്റും പിന്നീട് ഇന്ത്യൻ നാഷണൽ സയൻസ് ഒളിമ്പ്യാഡും നടത്തുന്നത്. സഹോദരി പ്രണവ ഭാനവിന് പിന്തുണയായി കൂടെയുണ്ട്. കൊച്ചുപ്രായത്തിൽ തന്നെ തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ പരതി നിരീക്ഷണങ്ങളും കണ്ടെത്തെലുകളും നടത്തുന്നതിൽ കുട്ടി ഭാനവ് മികവ് പുലർത്തി.
പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളായിരുന്നു എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഭാനവിനൊപ്പം മത്സരിച്ചത്. ഇതിൽ നിന്നാണ് ഒന്നാം റാങ്കോടെ ഭാനവ് മുന്നിലെത്തിയത്. അവഗണിക്കപ്പെട്ട് കിടക്കുന്ന ഭൗമശാസ്ത്രശാഖയെ പറ്റി കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ഭാനവ് ഇപ്പോൾ ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം അനിവാര്യവുമാണ്. മൂവായിരത്തിൽ ഏറെ പുസ്തകങ്ങളുമായി വീട്ടിൽ തന്നെയുള്ള ലൈബ്രറി ഭാനവിന്റെ വിജയത്തിന് സഹായകരമായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്