- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം സബ് ജയിലിൽനിന്ന് ചാടി രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ
കോട്ടയം: സബ് ജയിലിൽനിന്ന് ചാടി രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. യുവാവിനെ കൊലപ്പെടുത്തി ഈസ്റ്റ് സ്റ്റേഷനിൽ കൊണ്ടിട്ട കേസിലെ പ്രതി ബിനുമോൻ (38) ആണു പിടിയിലായത്. അടുക്കള വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. പാമ്പാടി മീനടത്തുവച്ചു വീടിനു സമീപം നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ്.
പുലർച്ചെ അഞ്ചുമണിയോടെയാണ് ബിനുമോൻ സബ് ജയിലിൽനിന്ന് കടന്നുകളഞ്ഞത്. പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ വ്യാപകമാക്കി. പുലർച്ചെ അഞ്ചുമണിയോടെ ഭിത്തിയിലേക്ക് വടി ചാരിവച്ച് അതിലൂടെ കയറി കേബിളിൽ പിടിച്ചാണ് ജയിൽ ചാടിയത്. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കെ കെ റോഡ് വരെ പ്രതിയുടെ സാന്നിധ്യം കണ്ടെത്തി.
അവിടെനിന്ന് വാഹനത്തിൽ കയറി രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. മുട്ടമ്പലം സ്വദേശി ഷാൻ ബാബുവിനെയാണു ബിനുമോൻ ഉൾപ്പെട്ട സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തി ഈസ്റ്റ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. ഈസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി മൊഴിയെടുത്തു.




