- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; വീട്ടമ്മയുടെ പരാതിയിൽ സിഐക്ക് സസ്പെൻഷൻ

ഹൈദരാബാദ്: ഹൈദരാബാദിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരേ വീട്ടമ്മ പീഡന പരാതി നൽകി. ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പീഡീപ്പിച്ചെന്നാണ് യുവതിയുടെ പരാതി.വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ നാഗേശ്വര റാവുവിനെതിരേ പൊലീസ് കേസെടുത്തു. നാഗേശ്വര റാവു ഒളിവിലാണ്.
ജൂലായ് ഏഴിന് ഭർത്താവ് നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം എന്നാണ് യുവതിയുടെ പരാതി. വീട്ടിൽ അതിക്രമിച്ച് കയറിയ നാഗേശ്വര റാവു യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭർത്താവ് തിരിച്ചെത്തിയപ്പോൾ നാഗേശ്വർ റാവു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിന് ശേഷം യുവതിയേയും ഭർത്താവിനേയും നാഗേശ്വറ റാവു നിർബന്ധിച്ച് വാഹനത്തിൽ കയറ്റി ഓടിച്ചുപോയി. യാത്രയ്ക്കിടെ വാഹനം അപകടത്തിൽപ്പെട്ടു. ഇതിനിടെ അവിടെനിന്നും രക്ഷപ്പെട്ടാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
നാഗേശ്വർ റാവു ഇതിനുമുമ്പും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും അന്ന് പരാതി നൽകരുതെന്ന് തങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2018ൽ ഒരു കേസിൽ ഭർത്താവിനെ നാഗേശ്വര റാവു അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം 2021 വരെ ഭർത്താവ് നാഗേശ്വരറാവുവിന്റെ ഫാമിൽ ജോലി ചെയ്തിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ നാഗേശ്വര റാവുവിനെ സസ്പെൻഡ് ചെയ്തതായി ഹൈദരാബാദ് പൊലീസ് കമ്മിഷണർ സി.വി ആനന്ദ് അറിയിച്ചു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


