ചെന്നൈ: നയൻതാര വിഘ്‌നേശ് ശിവൻ താരവിവാഹത്തിൽ പങ്കെടുത്ത വിശിഷ്ട അതിഥികളുടെ ചിത്രങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‌നം, ആര്യ, സൂര്യ, അറ്റ്‌ലി, എ ആർ റഹ്‌മാൻ തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും വിവാഹത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ ചടങ്ങിനെത്തിയ എ ആർ റഹ്‌മാന്റെ ഫോട്ടോകൾ പുറത്തു വന്നിരിക്കുകയാണ്. വിവാഹ ചടങ്ങിലെ പുതിയ ഫോട്ടോകൾ വിഘ്‌നേശ് ശിവൻ തന്നെയാണ് പങ്കുവെച്ചത്.

 
 
 
View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

വിഘ്‌നേശ് ശിവന് നയൻതാര വിവാഹ സമ്മാനമായി 20 കോടി രൂപയുടെ ബംഗ്ലാവ് നൽകിയെന്നാണ് റിപ്പോർട്ട്. വിഘ്‌നേശ് ശിവന്റെ പേരിൽ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നയൻതാരയ്ക്ക് വിഘ്‌നേശ് ശിവൻ അഞ്ച് കോടി രൂപ വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നൽകിയെന്നും റിപ്പോർട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോർട്ടിൽ ആയിരുന്നു വിവാഹം.