- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐശ്വര്യ റായിക്ക് പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങൾ; തയ്യാറാക്കിയത് ആറ് മാസം കൊണ്ട് 18 പേർ; പൊന്നിയൻ സെൽവനിലെ ആഭരണം ചർച്ചയാക്കി ആരാധകർ

ചെന്നൈ: സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയൻ സെൽവൻ. ഐശ്വര്യ റായി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമ ലോകത്തെ വൻ താരനിരയാണ് അണിനിരക്കുന്നത്.
ഏറെ ചർച്ചയായിരുന്നു ഐശ്വര്യ റായിയുടെ നന്ദിനി എന്ന കഥാപത്രം. നടിയുടെ ലുക്കും ആഭരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങളാണ് നടി അണിഞ്ഞിരുന്നത്.18 പേർ ചേർന്ന് ആറ് മാസം കൊണ്ടാണ് ഐശ്വര്യ റായിക്ക് വേണ്ടി ആഭരണം തയ്യാറാക്കിയത്. മാണിക്യം, മരതകം എന്നിങ്ങനെ വിലയേറിയ കല്ലുകൾ ഉപയോഗിച്ചാണ് ആഭരണം നിർമ്മിച്ചിരിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം , ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായിട്ടാണ് സെപ്റ്റംബർ 30 ന് ചിത്രം എത്തുന്നത്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം പുറത്തുവരിക.
പൊന്നിയൻ സെൽവനിലെ പ്രധാന ഹൈലൈറ്റ് ഐശ്വര്യ റായി ബച്ചനാണ്. ഒരു ഇടവേളക്ക് ശേഷമാണ് നടി തെന്നിന്ത്യൻ സിനിമാ ലോകത്ത് എത്തുന്നത്. ഗുരുവായ മണിരത്‌നത്തിന്റെ ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളെയാണ് ആഷ് അവതരിപ്പിക്കുന്നത്.
പ്രതികാരത്തിന് മനോഹരമായ മുഖമുണ്ടെണ് കുറിച്ച് കൊണ്ടാണ് ഐശ്വര്യ റായി ബച്ചന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചത്. വിക്രം, കാർത്തി, തൃഷ തുടങ്ങിയവരുടേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നു.


