- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോശം കാലാവസ്ഥ: അമർനാഥ് യാത്ര റദ്ദാക്കി; പുതിയ തീർത്ഥാടകരെ കടത്തിവിടില്ലെന്ന് അധികൃതർ; പ്രളയത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

ന്യൂഡൽഹി: പ്രളയവും മോശം കാലാവസ്ഥയും പരിഗണിച്ച് അമർനാഥ് തീർത്ഥയാത്ര റദ്ദാക്കി സർക്കാർ. ജമ്മുവിൽ നിന്ന് പുതിയ തീർത്ഥാടകരെ അമർനാഥിലേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തിൽ കാണാതായ നാൽപ്പതോളം തീർത്ഥാടകർക്കായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്
മേഘവിസ്ഫാടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ പതിനാറ് പേർ മരിച്ചതിന് പിന്നാലെയാണ് അമർനാഥ് യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. പ്രളയ മാലിന്യം പൂർണമായി നീക്കിയാൽ തീർത്ഥാടനം പുനരാരംഭിക്കുമെന്ന് നേരത്തെ ദുരന്തനിവാരണ സേന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ജൂൺ 29 ന് ആരംഭിച്ച തീർത്ഥാടന യാത്രയിൽ ഇതുവരെ 69,535 പേർ പങ്കെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 11 നാണ് തീർത്ഥാടനം അവസാനിക്കേണ്ടിയിരുന്നത്. അതേസമയം പ്രളയമുണ്ടായി മൂന്ന് ദിവസമായിട്ടും നാൽപ്പതോളം പേർ ഇപ്പോഴും കാണാമറയത്താണ്. പകൽ ചൂട് കൂടുമ്പോൾ പ്രളയാവശിഷ്ടമായി അടിഞ്ഞ ചെളിയും മണ്ണിനും ഉറപ്പ് കൂടുന്നത് തെരച്ചിലിന് പ്രതിന്ധിയാകുകയാണ്. അതിനാൽ വാൾ റഡാർ,ഡ്രോണുകൾ ഹെലികോപ്ടർ, എന്നിവക്കൊപ്പം ഡോഗ് സ്‌ക്വാഡിനെയും ഉൾപ്പെടുത്തായുള്ള തെരച്ചിലാണ് നടക്കുന്നത്.
ഇന്നലെ രാത്രിയും പകലുമായി നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന് ദൗത്യം സംഘം അറിയിച്ചു. ഇതിനിടെ ഇന്ന് ഫാൽഗാമിലെ ബേസ് ക്യാന്പിലെത്തിയ ജമ്മുകശ്മീർ ലെഫ്.ഗവർണർ മനോജ് സിൻഹ അവിടെ തുടരുന്ന തീർത്ഥാടകരെ സന്ദർശിച്ചു. ജമ്മു കശ്മീരിന് പുറമെ ഉത്തരാഖണ്ഡിലും രാജസ്ഥാനിലും ഹരിയാനയിലുമെല്ലാം പല മേഖലകളിലും മഴപെയ്യുന്നുണ്ട്. ചണ്ഢീഗഡിലും തുടർച്ചായ രണ്ട് ദിവസും മഴ ശക്തമായി തുടരുകയാണ്.


