മാവൂർ: കോഴിക്കോട് മാവൂർ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ മീൻപിടിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വിവിധഭാഗങ്ങളിൽ കനത്തമഴ തുടരുകയാണ്.