ഫ്ളോറിഡ: ഭിന്നശേഷിയുള്ളവർക്ക് ലഭിക്കുന്ന പെൻഷൻ തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മരിച്ച മാതാവിന്റെ മൃതദേഹം ഫ്രീസറിൽ ഒളിപ്പിച്ചുവച്ച മകളെ വമലീസ് അറസ്റ്റ് ചെയ്തു. 93 വയാുള്ള മാതാവ് മേരി ഹോസ്‌ക്കിന്റെ മൃതദേഹമാണ് മകൾ മിഷേൽ ഹോസ്‌ക്കിൻസൻ (69) സൂക്ഷിച്ചത്. മൃതശരീരം ഒളിപ്പിച്ചു വച്ചതിന് തെളിവുകൾ സഹിതം പൊലീസ് ഇവർക്കെതിരെ കേസെടുത്തു. ഇന്ത്യൻ റിവർ കൗണ്ടി ജയിലിലടച്ച മിഷേലിന് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് മിഷേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഏപ്രിൽ മാസത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് 93കാരിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മേരി മരിച്ചത്. ഇതിനു ശേഷം ഏതാണ്ട് രണ്ടാഴ്ചയോളം ഇവരുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

മാതാവിന്റെ മരണം കൃത്യമായി അറിയിച്ചില്ലെന്നും മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചുവെന്നും മിഷേൽ കുറ്റസമ്മതം നടത്തി. പെൻഷൻ തുക സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചതെന്നും വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.