സ്‌കൂൾ അവധിയായതോടെ യാത്രക്കായി പുറപ്പെടുന്ന ആളുകളുടെ എ്്ണ്ണവും ജീവനക്കാരുടെ കുറവും മൂലം വിമാനത്താവളങ്ങളും എയർലൈനുകളിലും കാലതാമസം അടക്കമുള്ള യാത്രാ തടസ്സത്തിന് കാരണമാകുന്നു.

ഞായറാഴ്ച രാവിലെ, ഓക്ക്ലാൻഡ് വിമാനത്താവളത്തിൽ നിന്ന് മൂന്ന് ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കുകയും വെല്ലിങ്ടൺ വിമാനത്താവളത്തിൽ ജീവനക്കാരുടെ പ്രശ്നങ്ങൾ കാരണം 11 റദ്ദാക്കുകയും ചെയ്തു.

കാലാവസ്ഥയും ജീവനക്കാരുടെ രോഗങ്ങളും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി എയർ ന്യൂസിലാൻഡ് പറയുന്നു.ക്രൈസ്റ്റ് ചർച്ച്, വെല്ലിങ്ടൺ, ബേ ഓഫ് ഐലൻഡ്സ്, വാങ്കാരെ, റോട്ടോറുവ, ടൗപോ, ബ്ലെൻഹൈം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ തിങ്കളാഴ്ചത്തെ സർവ്വീസുകളെയും ബാധിച്ചു.റദ്ദാക്കിയ വിമാനങ്ങളിൽ ഏഴെണ്ണം എയർ ന്യൂസിലൻഡാണ് നടത്തുന്നത്.

തിങ്കളാഴ്ച വൈകുന്നേരം, ഓസ്ട്രേലിയ, റരോടോംഗ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 14 അന്താരാഷ്ട്ര വിമാനങ്ങൾ ഒരു മണിക്കൂർ വരെ വൈകിയാണ് സർവ്വീസ് നടത്തിയത്.