സിബിഡിയിലെ കൂടുതൽ റോഡരികിലെ കാർപാർക്ക് സ്ഥലങ്ങൾ സൈക്കിൾ പാർക്കിങ് സൗകര്യങ്ങളാക്കി മാറ്റുന്ന കാര്യം അധികൃതർ പരിഗണിക്കുന്നു. ഇതോടെ നഗരത്തിലേക്ക് സൈക്കിളുമായി എത്തുന്നവർക്ക് പാർക്കിങിനെക്കുറിച്ച്ഓർത്തുള്ള ആശങ്കകൾക്ക് അറുതിയാകും.ഔട്റാമിലെയും ടെലോക് അയറിലെയും റോഡരികിലെ കാർ പാർക്കിങ് സ്ഥലങ്ങൾ ഈ ആവശ്യത്തിനായി എടുക്കും.

ജൂൺ അവസാനത്തോടെ ക്ലബ്ബ് സ്ട്രീറ്റിലെ രണ്ട് കാർ പാർക്കിങ് സ്ഥലങ്ങൾ സൈക്കിൾ പാർക്കിങ് സ്ഥലമാക്കി മാറ്റിയിട്ടുണ്ട്, കൂടാതെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ (CBD) മൊത്തം 100 പുതിയ സൈക്കിൾ പാർക്കിങ് സ്ഥലങ്ങൾ സൃഷ്ടിക്കാൻ ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (LTA) ലക്ഷ്യമിടുന്നതായി റിപ്പോർട്ടുണ്ട്.ടെലോക് അയർ സ്ട്രീറ്റ്, ബൂൺ ടാറ്റ് സ്ട്രീറ്റ്, ട്രാസ് സ്ട്രീറ്റ്, ബുക്കിറ്റ് പാസോഹ് റോഡ് എന്നിവിടങ്ങളിൽ രണ്ട് കാർ പാർക്കിങ് സ്ഥലങ്ങൾ വീതമുള്ള പുനർനിർമ്മാണത്തിലൂടെയാണ് ഇത് ചെയ്യുന്നത്,

ഓരോ കാർ പാർക്കിങ് സ്ഥലവും ഏകദേശം 10 സൈക്കിൾ പാർക്കിങ് സ്ഥലങ്ങൾ നൽകുന്നു.സിബിഡിയിലെ സൈക്ലിങ് പാത ശൃംഖല മറ്റൊരു 3.8 കിലോമീറ്റർ കൂടി വികസിപ്പിക്കാനും തീരുമാനിച്ചു, മറീന ബൊളിവാർഡ്, ഷെന്റൺ വേ, സെസിൽ സ്ട്രീറ്റ്, ക്രോസ് സ്ട്രീറ്റ്, പിക്കറിങ് സ്ട്രീറ്റ്, സൗത്ത് ബ്രിഡ്ജ് റോഡ്, നോർത്ത് കനാൽ റോഡ് എന്നിവയുടെ ഭാഗങ്ങളിൽ പുതിയ പാതകൾ നിർമ്മിക്കും

നിലവിൽ, സിബിഡിയിൽ ഏകദേശം 15 കിലോമീറ്റർ സൈക്ലിങ് പാതകളുണ്ട്, കൂടുതലും ബേഫ്രണ്ട്, മറീന സൗത്ത്, ഗാർഡൻസ് ബൈ ദി ബേ എന്നിവയ്ക്ക് ചുറ്റും.