- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ ഡ്രിങ്കിങ്ങിന്റെ സ്വാധീനം യുവ തലമുറയിൽ വർധിച്ചുവരുന്നതാപത്തു;റവ സാം ജോർജ്
ഡാളസ്: യുവ തലമുറയിൽ വർധിച്ചുവരുന്ന സമൂഹ മദ്യപാനത്തിന്റെ (സോഷ്യൽ ഡ്രിങ്കിങ്ഗ്) സ്വാധീനം സമൂഹത്തിനാപത്താണെന്നു ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുന്നറിയിപ്പ് നൽകി.
ഡാലസിലെ വചന പണ്ഡിതനും നിരവധി ക്രിസ്ത്യൻ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റർ വിയപുരം ജോർജുകുട്ടി പുതിയതായി രചിച്ച് 'മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി 'എന്ന പുസ്തകത്തിന്റെ സമർപ്പണ കർമം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ സാം ജോർജ്ജ്
വ്യക്തിജീവിതത്തെ തകർക്കുന്ന ,കുടുംബജീവിതത്തെ തകർക്കുന്ന,സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന ,ലോകത്തെ അസമാധാ നത്തിലേക്കു നയിക്കുന്നു, സമ്പത്തിനെ ഇ ല്ലാതെയാകുന്ന ,ആരോഗ്യത്തെ നശിപ്പിക്കുന്ന വലിയൊരു ദുരന്തമായി മദ്യപാനം മാറിയിരിക്കുന്നു .ഇതിനെതിരെ ബോധവത്കരണം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി എന്ന മൂന്നാം എഡിഷൻ സമർപ്പണം നടത്തുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ഈ പുസ്തകത്തിന്റെ രചയിതാവുമായ പാസ്റ്റർ വിയപുരം ജോർജുകുട്ടിക്കു ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതായും സാം ജോർജ് പറഞ്ഞു
2022 ജൂലൈ ഒൻപതാം തീയതി ഡാളസ് സമയം ശനിയാഴ്ച രാവിലെ എട്ടിന്) ആരംഭിച്ച സും സമ്മേളനത്തിൽ ഹോളി തെയോളോജിക്കൽ ബൈബിൾ കോളേജ് ഡയറക്ടർ പാസ്റ്റർ ജോയ് ചെങ്കൽ അധ്യക്ഷത വഹിച്ചു
എം വി വർഗീസ്,പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ വിൽസൺ ജോസഫ് ,പാസ്റ്റർ സജി ജോർജ് ,പാസ്റ്റർ ഷിബു വർഗീസ് എന്നിവർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും അമേരിക്കായിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ ആശംസകൾ അറിയിച്ചു..മദ്യപാനം ഉപേക്ഷിച്ചു ദൈവകൃപയിലേക്കു കടന്നു വന്ന പാസ്റ്റർ റോയ് തോമസിന്റെ അനുഭവസാക്ഷ്യം ഹ്രദയ സ്പര്ശിയായിരുന്നു
ത്രിസ്സൂർ ഹോളി തെയോളോജിക്കൽ ബൈബിൽ കോളേജ് യേശുക്രിസ്തുവിന്റെ നാമത്തിൽ നടത്തുന്ന പുസ്തക പ്രസിദ്ധീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ സ്വാഗതം ചെയുകയും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി പാസ്റ്റർ സാം ജോർജ് പറഞ്ഞു .
മൂന്നാം പതിപ്പിന്റെ ഒരു ലക്ഷം കോപ്പികൾ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനു സഹായിച്ച തൃശ്ശൂർ എബനേസർ പ്രസിനും , അത് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനു ആത്മാർത്ഥമായി സഹകരിച്ച എല്ലാവരോടും, സൂം സമ്മേളനത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ച എല്ലാവരോടും പാസ്റ്റർ വിയപുരം ജോർജുകുട്ടി നന്ദി പറഞ്ഞു . അനേകരെ മദ്യപാനവിപത്തിൽ നിന്നും രക്ഷിക്കുവാൻ ഈ പുസ്തകം വായിക്കുക വഴി ഇടയാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു . പാസ്റ്റർ കോളിൻസ് പോൾ തൊടുപുഴ ആലപിച്ച ക്രീസ്തീയ ഗാനങ്ങൾ സമ്മേളനത്തിന് ആത്മീയ ചൈതന്യം പകർന്നു . പാസ്റ്റർവറുഗീസ കരുനാഗപ്പള്ളിയുടെ പ്രാർത്ഥനയോടെ യോഗം സമാപിച്ചു .