ഡാളസ് : ' ഹൈ ക്യുപെൻസിവെഹിക്കൾ' എം.ഓ.വി.ലൈനിലൂടെ യാത്ര ചെയ്യണമെങ്കിൽ വാഹനത്തിൽ ഡ്രൈവർക്കു പുറമെ മറ്റൊരു യാത്രക്കാരൻ കൂടി ഉണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ അത് ട്രാഫിക്ക് നിയമലംഘനമായി കണക്കാക്കി ടിക്കറ്റ് നൽകുന്നതിന് വ്യവസ്ഥയുണ്ട്.

പ്ലാനോയിൽ നിന്നുള്ള ബ്രാണ്ടി ബൊട്ടോൺ (34) എന്ന സ്ത്രീ എച്ച്.ഓ.വി. ലൈനിലൂടെ വാഹനം ഓടിക്കുമ്പോൾ പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടിച്ചു.യു.എസ്. ഹൈഡേ 75 സൗത്തിലൂടെ വാഹനം ഓടിക്കുമ്പോളായിരുന്നു പൊലീസ് പിടികൂടിയത്.

കാറിൽ വേറെ ആരെങ്കിലും ഉണ്ടോ? പൊലീസ് ബ്രാണ്ടിയോടു ചോദിച്ചു. ഉവ്വ എന്റെ ഉദരത്തിൽ ജീവനുള്ള ഒരു കുഞ്ഞു ഉണ്ട്. പക്ഷെ അതു ഒരു യാത്രക്കാരനായി കണക്കാക്കാനാവില്ലെന്ന് പൊലീസ് റൊ.വി.വേഡ് ഭരണഘടനയിൽ നിന്നും നീക്കം ചെയ്തതോടെ ടെക്സസ് പീനൽ കോഡ് ജനിക്കാത്ത ഒരു കുട്ടിയെ ഒരു വ്യക്തിയായിട്ടാണ് കണക്കാക്കുന്നതെന്ന് യുവതി വാദിച്ചുവെങ്കിലും പൊലീസ് അംഗീകരിച്ചില്ല. ഗർഭസ്ഥശിശു ജനിക്കുന്നതിനു മുമ്പുള്ള ഒരു ജീവനാണ്, എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ശിശുവിനെ അംഗീകരിച്ചു കൂടാ? പിന്നീട് പൊലീസൊന്നു പറയാൻ നിന്നില്ല. 215 ഡോളർ ഫൈൻ ഈടാക്കുന്നതിനു ഒരു ട്രാഫിക്ക് ടിക്കറ്റ് നൽകി ഇവരെ വിട്ടയച്ചു.

ഇതിനെതിരെ കോടതിയെ സമീപിക്കമെന്ന് ബ്രാണ്ടി പറഞ്ഞു. ജൂലായ് 20നാണ് ഇവർക്ക് കോടതിയിൽ ഹാജരാക്കേണ്ടത്.