- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനിയും കണ്ടെത്താനുള്ളത് നാൽപ്പതോളം നിർത്തിവച്ച അമർനാഥ് യാത്ര പുനരാരംഭിച്ചു
കശ്മീർ: മേഘവിസ്‌ഫോടനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന അമർനാഥ് തീർത്ഥയാത്ര പുനരാരംഭിച്ചു. തീർത്ഥാടകരുടെ പുതിയസംഘം ജമ്മു ബേസ് ക്യാമ്പിൽ നിന്ന് തീർത്ഥാടനം ആരംഭിച്ചു. 4,026 തീർത്ഥാടനകരാണ് സംഘത്തിലുള്ളത്.
അതേസമയം പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാൽപ്പതോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാലാവസ്ഥ മോശമായതിനാൽ യാത്ര പൂർണമായി റദ്ദാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കോവിഡ് കാലത്ത് നിർത്തിവെച്ച അമർനാഥ് തീർത്ഥാടന യാത്ര ഈ ജൂൺ 30നാണ് ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞ എട്ടിനുണ്ടായ അപകടം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ അകപ്പെട്ടതിൽ ഏറെയും തീർത്ഥാടകരാണ്.
ക്ഷേത്രത്തിൽ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്‌ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മേഘവിസ്‌ഫോടനത്തിൽ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തിൽ തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.




