- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ മലയാളി നിര്യാതനായി; ഹൃദയാഘാതം മൂലം മരിച്ചത് വർക്കല സ്വദേശി
സലാല: തിരുവനന്തപുരം വർക്കല സ്വദേശി സലാലയിൽ നിര്യാതനായി. വടശ്ശേരികോണം ലത നിവാസിൽ ശ്രീകാന്ത് ചന്ദ്രൻ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം.
മെക്കാനിക്കൽ എഞ്ചിനീയറായ ഇദ്ദേഹം യുണൈറ്റഡ് സൊലൂഷൻസ് എന്ന കമ്പനിയുടെ പ്രൊജക്ട് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ഷീന. അശ്വിൻ ,തന്മയീ എന്നിവർ മക്കളാണ്. മ്യതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story