ഫത്തേപ്പൂർ: ഒരു ഓട്ടോറിക്ഷയിൽ 27 പേർ സഞ്ചരിച്ചതിന് 11,500 രൂപ പിഴ ചുമത്തി ഉത്തർ പ്രദേശ് പൊലീസ്. യുപിയിലെ ഫത്തേപ്പൂരിലാണ് സംഭവം. ബിന്ദ്കി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഓട്ടോറിക്ഷയിൽ നിയമം തെറ്റിച്ച് ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഓട്ടോയിൽ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തിൽ പോയ ഓട്ടോയോ പിന്തുടർന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.

പൊതു ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതയാണ് ഇത്തരം യാത്രകൾക്ക് കാരണമെന്നും യുപി ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഇത്തരം കാഴ്ചകൾ പതിവാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിട്ടുണ്ട്.