- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിലെ പ്രളയബാധിതർക്ക് സഹായം ഉറപ്പു നൽകി പ്രധാനമന്ത്രി
ഗാന്ധിനഗർ: ഗുജറാത്തിലെ കനത്ത മഴയും മിന്നൽ പ്രളയവും തുടരുന്നതിനിടെ നാശനഷ്ടങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച അദ്ദേഹം പ്രളയബാധിതർക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ഉറപ്പുനൽകി.
വൽസാദ്, താപി, നവ്സാരി, പൽഡി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഭരണകൂടം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.2000 പേരെയാണ് പല പ്രദേശങ്ങളിൽ നിന്നായി ഒഴിപ്പിച്ചത്. പ്രളയ ബാധിത പ്രദേശത്ത് ഹെലിക്കോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 16 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. അഹമ്മദാബാദിൽ കഴിഞ്ഞ മൂന്നു ദിവസമായി ഈ സീസണിൽ ആകെ കിട്ടുന്നതിന്റെ 30 ശതമാനത്തോളം മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിലെ സാഹചര്യം മിന്നൽ പ്രളയമാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തലുകൾ.നാലു മണിക്കൂർ സമയത്തിനുള്ളിൽ 18 ഇഞ്ച് മഴയാണ് ഞായറാഴ്ച ലഭിച്ചത്. അഹമ്മാദാബാദിൽ മൂന്ന് മണിക്കൂറിൽ 115 മില്ലി മീറ്ററിൽ അധികം മഴയാണ് ലഭിച്ചത്. പല ഭാഗങ്ങളിലും കെട്ടിടങ്ങളുടെ ആദ്യ നില വെള്ളത്തിനടിയിലാണ്. ജീവൻ രക്ഷിക്കാനായി കനത്ത മഴയിൽ പലരും ടെറസുകളിലാണ് കഴിയുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. വരുന്ന 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്