പട്‌ന: ബിഹാർ നിയമസഭാ മന്ദിര ശതാബ്ദി സ്തംഭ അനാഛാദനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നിർവഹിക്കും. നിയമസഭാ മന്ദിര ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന നരേന്ദ്ര മോദി, ശതാബ്ദി സ്മൃതി ഉദ്യാന ഉദ്ഘാടനവും നിയമസഭാ മ്യൂസിയത്തിന്റെയും അതിഥി മന്ദിരത്തിന്റെയും ശിലാസ്ഥാപനവും നിർവഹിക്കും.

ബ്രിട്ടിഷ് ഭരണകാലത്ത് കൗൺസിൽ ചേംബറായിരുന്ന മന്ദിരമാണു പിന്നീടു നിയമസഭാ മന്ദിരമായത്. ബിഹാർ ഒഡീഷ പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിൽ സമ്മേളിച്ചിരുന്നത് കൗൺസിൽ ചേംബറിലാണ്.

ബിഹാർ നിയമസഭാ മന്ദിരം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 40 അടി ഉയരമുള്ള ശതാബ്ദി സ്തംഭം മൂന്നു കോടി രൂപ ചെലവിലാണു നിർമ്മിച്ചിട്ടുള്ളത്. ബിഹാറിന്റെ പ്രതീകമായ ബോധിവൃക്ഷമാണു സ്തംഭത്തിനു മുകളിൽ.