- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ സ്കൂളിൽ പഠിക്കുന്നത് അറുപതിൽ അധികം ഇരട്ടകൾ; ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ഇരട്ടകളുടെ സ്നേഹ സംഗമം കൗതുകമായി
മലപ്പുറം: അറുപതിൽ അധികം ഇരട്ട കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളുണ്ട് മലപ്പുറത്ത്. മലപ്പുറം കോട്ടൂർ എ.കെ. എം ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഈ അപൂർവമായ കുട്ടികൾ പഠിക്കുന്നത്.
ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗാമായി നടത്തിയ സ്‌കൂളിലൈ അറുപതിൽ അധികം ഇരട്ടകളുടെ സംഗമം ഏറെ കൗതുകയും അപൂർവ്വവുമായി. ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം കോട്ടൂർ എ.കെ. എം ഹയർ സെക്കൻഡറി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് ഇരട്ടകളുടെ സംഗമം നടത്തിയത്.
സംഗമത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.സംഗമം സ്‌കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. ഇത്രയധികം ഇരട്ടക്കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നത് ഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാന അദ്ധ്യാപകൻ ബഷീർ കുരുണിയൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ അറുപതിന് മുകളിൽ ജോടി ഇരട്ടകളാണ് പഠിക്കുന്നത്. ചടങ്ങിൽ പ്രിൻസിപൽ അലി കടവണ്ടി,കെ സുധ, എസ്.എസ് ക്ലബ് കൺവീനർ കെ.ടി മൊയ്തീൻ റിയാസ്, അദ്ധ്യാപകരായ ടി ഹരീഷ്, കെ നിജ, കെ സക്കീന,എ ഉസ്നുൽ ഫാരിസ, പി പ്രീത, നീത, എന്നിവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്