- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്താഴ്ച്ച മുതൽ വർദ്ധിപ്പിച്ച ബാക്ക് ടു സ്‌കൂൾ അലവൻസ് ലഭ്യമായി തുടങ്ങും: 100 യൂറോയുടെ വർദ്ധനവ് ലഭിക്കുന്നത് ഒരുലക്ഷത്തിലധികം കുടുംബങ്ങൾക്ക്
അടുത്താഴ്ച്ച മുതൽ വർദ്ധിപ്പിച്ച ബാക്ക് ടു സ്‌കൂൾ അലവൻസ് ലഭ്യമായി തുടങ്ങും അധികൃതർ അറിയിച്ചു. രാജ്യത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഡ്രസുകൾ , ചെരുപ്പ് എന്നിവ വാങ്ങാനായി സർക്കാർ നൽകുന്ന ബാക്ക് ടു സ്‌കൂൾ അലവൻസ് അടുത്തിടെ 100 യൂറോ കൂടെ ഉയർത്തിയിരുന്നു.അടുത്ത മാസം മുതൽ ഇത് നൽകി തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
84 മില്ല്യൺ മുടക്കി സർക്കാർ നടപ്പിലാക്കുന്ന ഈ സ്‌കീമിൽ 1,51,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. 4 മുതൽ 11 വയസുവരെയുള്ള വിദ്യാർത്ഥികൾക്ക് 160 ൽ നിന്നും 260 യൂറോ ആയും 11 വയസ്സിന് മുകളിലേയ്ക്കുള്ള വിദ്യാർത്ഥികൾക്ക് 285 ൽ നിന്നും 385 യൂറോ ആയുമാണ് അലവൻസ് വർദ്ധിപ്പിച്ചിരിക്കുന്നത്.
സാധാരണ നിലയിലുള്ള അലവൻസ് ഇന്നലെ മുതൽ നൽകി തുടങ്ങി. വർദ്ധിപ്പിച്ച 100 യൂറോ അടുത്തയാഴ്ച മുതൽ അക്കൗണ്ടുകളിൽ വന്നു തുടങ്ങും. യുക്രൈനിൽ നിന്നും അഭയാർത്ഥികളായി എത്തിയ രക്ഷിതാക്കളുടെ കുട്ടികൾക്കും ഈ അലവൻസ് ലഭിക്കും. നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ളവർക്കും മറ്റ് സാമൂഹ്യ സുരക്ഷാ സഹായങ്ങൾ ലഭിക്കുന്നവർക്കുമാണ് ബാക്ക് ടു സ്‌കൂൾ അലവൻസ് ലഭിക്കാൻ അർഹതയുള്ളത്.