വാഷിങ്ടൺ ഡി.സി. : യു.എസ്. സെനറ്റ് മെജോറട്ടി ലീഡർ ചക്ക് ഷുമ്മറിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്ന്(ഞായറാഴ്ച)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.

പൂർണ്ണമായും വാക്സിനേഷനും, രണ്ട് ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്ത ഷുമ്മറിന് കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലെങ്കിലും സി.ഡി.സി. ഗൈഡ് ലൈനനുസരിച്ചു ഒരാഴ്ച പൂർണ്ണ വിശ്രമവും ക്വാറന്റയ്നും ആവശ്യമാണ്.

രണ്ടാഴ്ച അവധിക്കുശേഷം തിങ്കളാഴ്ച സെനറ്റിൽ പങ്കെടുക്കാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഈയാഴ്ച വീട്ടിൽ ഇരുന്നാകും പ്രവർക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. സെനറ്റിൽ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടാകേണ്ട ദിവസങ്ങളാണ് പുതിയ നിയമനിർമ്മാണങ്ങളും സെനറ്റിന്റെ മേശപ്പുറത്തുണ്ട്. ഇതിൽ ഏറ്റവും സുപ്രധാനമായത് പ്രിസ്‌ക്രിപ്ഷൻ ഡ്രഗ് പ്രൈസിങ് റിഫോം ഡീലാണ്.

ഭൂരിപക്ഷ നേതാവിന്റെ അസാന്നിധ്യം ഡമോക്രാറ്റിക് പാർട്ടിയുടെ പല തീരുമാനങ്ങളും വോട്ടിനിടുമ്പോൾ അതിനെ സാരമായി ബാധിക്കും. ഇരു പാർട്ടികൾക്കും 50 സെനറ്റ് അംഗങ്ങളുമാണുള്ളത്. നിർണ്ണായക തീരുമാനങ്ങളിൽ വോട്ടുകൾ സമാസമം വരുമ്പോൾ രക്ഷപ്പെടുത്തിയിരുന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ടുകളാണ്.