- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.പി.എസ്.എഫ് 2022-ന് ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ആശംസകൾ നേർന്നു
ഓസ്റ്റിൻ: ഓഗസ്റ്റ് 5,6,7 തീയതികളിൽ ഓസ്റ്റിനിൽ വച്ചു നടക്കുന്ന സീറോ മലബാർ ഷിക്കാഗോ രൂപതയുടെ ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2022 (ഐ.പി.എസ്.എഫ് 2022)-ന്റെ മെഗാ സ്പോൺസറും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ ജിബി പാറയ്ക്കലിന് ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ആശംകളും അഭിനന്ദനങ്ങളും അറിയിച്ചു.
കൊച്ചി കാക്കനാട് ബിഷപ്പ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ജിബിയുടെ ഉടമസ്ഥതയിൽ അമേരിക്കയിലെ ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന പി.എസ്.ജി ഗ്രൂപ്പിന്റെ സാമൂഹ്യ- ജീവകാരുണ്യ സംഘടനാ പ്രവർത്തനങ്ങളിൽ സഭയോട് ചേർന്ന് പ്രവർത്തിക്കുന്നതിൽ പിതാവ് സംതൃപ്തിയും അഭിനന്ദനങ്ങളും അറിയിച്ചു.
ഐ.പി.എസ്.എഫ് 2022 മെഗാ സ്പോർട്സ് ഫെസ്റ്റിന് ഏകദേശം 2500 -ത്തോളം കായികതാരങ്ങളും ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുമെന്ന് ചീഫ് കോർഡിനേറ്റർ മേജർ ഡോ. ജോർജ് അറിയിച്ചു. ഓസ്റ്റിനിലെ സെന്റ് അൽഫോൻസാ ദേവാലയം അതിഥ്യമരുളുന്ന ഈ ഇന്റർ പാരാഷ് സ്പോർട്സ് മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ എട്ടു ദേവാലയങ്ങളിലായി പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി തോമസ് (512 897 5296).