സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിൽ തിളങ്ങി ദിലീപും മകൾ മീനാക്ഷിയും. സുഹൃത്തും വ്യവസായിയുമായ ലതേഷ് പട്ടാലിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ദിലീപ് മകൾ മീനാക്ഷിക്കൊപ്പം എത്തിയത്. കഴിഞ്ഞ ദിവസം ഗുരുവായൂർ വച്ച് നടന്ന ചടങ്ങിൽ നവദമ്പതികൾക്ക് ആശംസകൾ അറിയിക്കുന്ന ദിലീപിന്റെയും മീനാക്ഷിയുടെയും വിഡിയോ പ്രേക്ഷകർക്കിടയിൽ വൈറലായിരുന്നു.

ടിനി ടോം, സുരേഷ് ഗോപിയുടെ മകൻ മാധവ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു. ജൂലൈ പത്തിനായിരുന്നു ലതേഷിന്റെ മകൾ ലയനയുടെ വിവാഹം. കഴിഞ്ഞ ജനുവരിയിൽ നടന്ന വിവാഹനിശ്ചയത്തിന് മീനാക്ഷിയും കാവ്യയും എത്തിയിരുന്നു.