വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് അവതാരകനും മോഡലുമായ ബഷീർ ബഷി. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന വിവഹം സമൂഹമാധ്യമത്തിലൂടെ ബഷീർ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിടുന്ന വിഡിയോയും ഒപ്പമുണ്ട്.

മഷൂറ നൽകിയ പ്രെഗ്‌നൻസി കിറ്റിലെ ഫലം കണ്ട് ബഷീറിന്റെ ഒന്നാം ഭാര്യ സുഹാന അതിശയിക്കുകയും തുടർന്ന് ഇരുവരെയും ചേർത്തു പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ''അൽഹംദുലില്ലാഹ്. മഷൂറ ഗർഭിണിയാണെന്ന വിവരം വളരെയധികം സന്തോഷത്തോടും ആകാംക്ഷയോടും പങ്കുവയ്ക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ'' ബഷീർ കുറിച്ചു.

 
 
 
View this post on Instagram

A post shared by Basheer Bashi (@basheer_bashi)

മോഡൽ, അവതാരകൻ എന്നീ നിലകളിൽ കരിയർ തുടങ്ങിയ ബഷി, ബിഗ് ബോസ് ഷോയിലൂടെയാണ് ശ്രദ്ധേയനായത്. 21 ഡിസംബർ 2009 ന് ആയിരുന്നു ബഷീർ സുഹാനയെ വിവാഹം ചെയ്തത്. സുഹാനയിൽ രണ്ടു മക്കളുണ്ട്. 2018 മാർച്ച് 11ന് ആയിരുന്നു മഷൂറയെയും ബഷീർ വിവാഹം കഴിക്കുക ആയിരുന്നു.