ന്റെ ഏറ്റവും പുതിയ ചിത്രമായ കുടുക്ക് 2025ലെ ലിപ്പ് ലോക്ക് സീനിന്റൈ പേരിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടി ദുർഗ കൃഷ്ണയ്ക്ക് നേരിടേണ്ടി വരുന്നത്. ഈ സീനിൻ വിവാദമാകുകയും ദുർഗയ്ക്കെതിരെ ആളുകൾ സൈബർ ആക്രമണം നട്തതുകയും ചെയ്തു. ഇതോടെ ദുർഗയെ പിന്തുണച്ച് ലിപ് ലോക്ക് സീനിൽ കൂടെ അഭിനയിത്ത നടൻ കൃഷ്ണ ശങ്കർ, സംവിധായകൻ ബിലഹരി, ദുർഗയുടെ ഭർത്താവ് അർജുൻ രവീന്ദ്രൻ എന്നിവർ പ്രതികരണം അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ വീണ്ടും തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ദുർഗ കൃഷ്ണ. ഒരു ലിപ്പ് ലോക്ക് സീൻ ചെയ്യുന്നത് കോമഡി, ഫൈറ്റ്, ഇമോഷണൽ സീൻ എന്നിവ ചെയ്യുന്നത് പോലെ തന്നെ സാധാരണമാണ്. അതിൽ ഒരു തെറ്റുമില്ല. നിലവിൽ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടക്കുന്നത് എന്നാണ് ദുർഗ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ദുർഗയുടെ വാക്കുകൾ ഇങ്ങനെ; ആളുകൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഒരു സിനിമയിലും ശരിക്ക് ഇത്തരം പ്രശ്നങ്ങളുടെ ആവശ്യമില്ല. കാരണം ഒരു ഇന്റിമേറ്റ് സീനോ, ലിപ്പ് ലോക്ക് സീനോ ഫൈറ്റ് സീനും ഇമോഷണൽ സീനും കോമഡി സീനും പോലെ സാധാരണമാണ്. അത് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല.

ഇനി റിലീസ് ചെയ്യാനിരിക്കുന്ന എന്റെ സിനിമ സെക്യൂരിറ്റി-പ്രൈവസി പ്രശ്നങ്ങളെ കുറിച്ചാണ്. അതിൽ എന്റെ ഈവ് എന്ന കഥാപാത്രത്തിന് ഒരു ലിപ്പ് ലോക്ക് സീനുണ്ട്. ആ സീൻ ഉൾപ്പെടുത്താൻ വ്യക്തമായ കാരണങ്ങളുമുണ്ട്. ഇപ്പോൾ ഞാൻ ശരിക്കും എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നേരിടുന്നത്.

ഞാൻ എന്ത് തരം കഥാപാത്രങ്ങളും സീനുകളുമാണ് ചെയ്യേണ്ടത് എന്ന് ആളുകൾ തീരുമാനിച്ച് അത് എന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്. അവർക്ക് ഞാൻ ചെയ്യുന്നതിനോട് പ്രശ്നം ഉണ്ടെങ്കിൽ കാണാതിരിക്കാമല്ലോ. അത് അവരുടെ അവകാശമാണ്. അതുപോലെ ഞാൻ എന്ത് ചെയ്യണം എന്ത് ചെയ്യേണ്ട എന്നത് എന്റെ അവകാശമാണ്.