- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊബർ സംവിധാനം വിപൂലികരിക്കാനുള്ള സർക്കാർ പദ്ധതിക്കെതിരെ പ്രതിഷേധവുമായി ടാക്ലി ഡ്രൈവർമാർ; ഇറ്റലിയിൽ ടാക്സി ഡ്രൈവർമാർ സമരത്തിൽ
ചൊവ്വാഴ്ച സെൻട്രൽ റോമിലെ തെരുവുകളിലും നഗരത്തിലെ വിമാനത്താവളങ്ങൾക്ക് പുറത്തും ഒരു ടാക്‌സി ലഭിക്കാതിരുന്നതോടെ നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്. ഡ്രൈവർമാർ അറിയിപ്പ് കൂടാതെ അപ്രതീക്ഷിത പണിമുടക്ക് നടത്തിയതാണ് യാത്രക്കാരെ വലച്ചത്.
ഇറ്റാലിയൻ ടാക്‌സി ഡ്രൈവർമാർ സർക്കാർ പുറത്തിറക്കിയ ഒരുബില്ലിനെതിരെ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്. ഊബർ സംവിധാനം വിപൂലികരിക്കാനുള്ള സർക്കാരിന്റെ തീരുമാനം ആണ് ടാക്‌സി ഡ്രൈവർമാരെ രോഷാകുലരാക്കുന്നത്.
ഗവൺമെന്റിന്റെ പുതിയ ബില്ലിലെ ആർട്ടിക്കിൾ 10 ന് എതിരെയാണ് ഡ്രൈവർമാർ ആഴ്ചകളായി പ്രതിഷേധിക്കുന്നത്. നിയന്ത്രണം നീക്കുന്നത് യുബെ പോലുള്ള വെബ് അധിഷ്ഠിത റൈഡ്-ഷെയറിങ് സേവനങ്ങളിൽ നിന്നുള്ള അന്യായമായ മത്സരത്തിന് വഴിയൊരുക്കുമെന്ന് അവർ പറയുന്നു
ഇറ്റലിയിലെ ഏറ്റവും വലിയ ടാക്സി ഡിസ്പാച്ചറായ ഐടി ടാക്സിയുമായി കരാർ ഉറപ്പിച്ചതിന് ശേഷം റൈഡ്-ഷെയറിങ് കമ്പനിയായ ഊബർ ഇറ്റലിയിൽ വിപുലീകരിക്കാൻ പോകുകയാണ്.Uber ഇറ്റലിയിൽ നിലവിലുണ്ടെങ്കിലും, നിലവിൽ ഏറ്റവും വലിയ നഗരങ്ങളിൽ മാത്രം പരിമിതമായ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.കൂടാതെ Uber Black സേവനം 2017 വരെ രാജ്യത്ത് നിരോധിച്ചിരിക്കുന്നു.ഇറ്റലിയിലെ 80-ലധികം പട്ടണങ്ങളിലും നഗരങ്ങളിലും ആപ്പ് ലഭ്യമാക്കാനാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.