രാജ്യത്തെ ഗാർഹിക ഉപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷണ വില 6.6% വർദ്ധിനവാണ് രേഖപ്പെടുത്തുന്നത്.പലചരക്ക് സാധനങ്ങളുടെ വില 7.6% വർദ്ധനവാണെന്ന് കണക്കുകൾ കാണിക്കുന്നു, പാൽ, ഉരുളക്കിഴങ്ങ് ചിപ്സ്, തൈര് എന്നിവ ഏറ്റവും വലിയ വിലക്കയറ്റം നേരിടുന്നു

മാംസം, കോഴി, മത്സ്യം എന്നിവയുടെ വില 6.8 ശതമാനവും പഴം, പച്ചക്കറി എന്നിവയുടെ വില 5.5 ശതമാനവും ഉയർന്നു.ഭക്ഷണ വിലയിലെ മൊത്തത്തിലുള്ള വർദ്ധനയിൽ ഗ്രോസറി വിഭാഗമാണ് ഏറ്റവും കൂടുതൽ വില വർദ്ധിച്ചത്. ഇതേ തുടർന്ന് റെസ്റ്റോറന്റും റെഡി-ടു ഈറ്റ് ഭക്ഷണങ്ങളുടെയും വില 6.3% വർദ്ധിച്ചിട്ടുണ്ട്.

മാംസം, കോഴി, മത്സ്യം എന്നിവയുടെ വില 6.8% ഉയർന്നപ്പോൾ പഴം, പച്ചക്കറി എന്നിവയുടെ വില 5.6% വർധിച്ചു, മദ്യം ഇതര പാനീയങ്ങളുടെ വില 4.8% വർദ്ധിച്ചു.