കോവിഡ് കേസുകൾ ഉയരുന്നതോടെ മുന്നറിയിപ്പുമായി സംസ്ഥാനങ്ങൾ രംഗത്തെത്തി.ഷോപ്പുകൾ പോലുള്ള ഇൻഡോർ സംവിധാനങ്ങളിൽ ജനങ്ങളോട് മാസ്‌ക് ധരിക്കുന്ന കാര്യം മിക്ക സംസ്ഥാനങ്ങളും പുറപ്പെടുവിച്ചു. കൂടാതെ വർക്ക് ഫ്രം ഹോം സാധ്യതകൾ പരിശോധിക്കാൻ വിക്ടോറിയ ബിസിനസ്സുകളോട് ആവശ്യപ്പെട്ടു.

എന്നാൽ മാസ്‌ക് നിർബന്ധമാക്കുന്നതിലേക്ക് അധികൃതർ നീങ്ങിയിട്ടില്ല. 'ഇൻഡോറിലും, തിരക്കുള്ള സംവിധാനങ്ങളിലും സ്വയം സംരക്ഷിക്കാനും, രോഗസാധ്യത ഏറിയവരെയും സുരക്ഷിതമാക്കാൻ മാസ്‌ക് ധരിക്കണമെന്നാണ് ശക്തമായ ഉപദേശം.

സ്‌കൂളിലും, ചൈൽഡ്കെയറിലും, ചില റീട്ടെയിൽ ഷോപ്പുകളിലും മാസ്‌ക് നിബന്ധന തിരികെ എത്തിക്കാനായാണ് ചീഫ് ഹെൽത്ത് ഓഫീസർ ഉപദേശിച്ചിരുന്നത്.വിക്ടോറിയയിൽ പബ്ലിക് ട്രാൻസ്പോർട്ട്, ഉബർ, ആശുപത്രികൾ, ഏജ്ഡ് കെയർ സംവിധാനങ്ങൾ എന്നിവയിൽ മാസ്‌ക് ഇപ്പോഴും നിർബന്ധമാണ്