ദോഹ: ഭരണസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഫാസിസ്റ്റുകൾ ഭീകരനായാട്ട് നടത്തുമ്പോഴും അനീതിക്കെതിരെ വനിതകളുൾപ്പെടെയുള്ളവരുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശ നൽകുന്നുണ്ടെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയംഗം മുഹമ്മദലി കണ്ണാട്ടി. സോഷ്യൽ ഫോറം മർഖിയ ബ്ലോക്ക് കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിന്റെ മൂക്കിന് നേരെ ചൂണ്ടുവിരലുയർത്തി പ്രതിരോധം തീർക്കുന്ന അഫ്രീനും , ആയിഷ റെനയും , മുസ്ഖാൻ ഖാനുമെല്ലാം അക്രമികളുടെ അന്ത്യം വിദൂരമല്ല എന്ന സന്ദേശമാണ് നൽകുന്നത് .

സോഷ്യൽ ഫോറം അംഗത്വം എടുത്ത പുതിയ പ്രവർത്തകർക്കുള്ള സ്വീകരണ ചടങ്ങ് സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി ഷാജഹാൻ ആലുവ ഉൽഘടനം ചെയ്തു.

കൺവെൻഷനോടനുബന്ധിച്ച് സൈഫുദ്ധീൻ തലശ്ശേരി ഒരുക്കിയ ചരിത്ര കോളാഷ്, നജീബ് റഹ്മാൻ, സൈഫുദ്ധീൻ എന്നിവരുടെ ഗാനലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു. ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം നോർത്ത് മേഖല പ്രസിഡന്റ് ഫസൽ അഹമ്മദ്, മൂസ, ജംഷാദ്, ഷഹീം എന്നിവർ സംബന്ധിച്ചു. മർഖിയ ബ്ലോക്ക് പ്രസിഡന്റ് അസ്സിം ഇബ്രാഹിം കൊടിയിൽ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി മുനീർ കൊണ്ടോട്ടി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനറും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ഉമർപുന്നപ്ര നന്ദിയും പറഞ്ഞു.