- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചത് ഹൈദരാബാദ് സ്വദേശികൾ; മരിച്ചവരിൽ മൂന്ന് സഹോദരങ്ങൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേർ
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഹൈദരബാദ് സ്വദേശികളാണ്. ജിദ്ദയിലെ തൂവലിൽനിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ഖുലൈസിൽവച്ചാണ് അപകടം നടന്നത്.
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ അയാൻ മുഹമ്മദ് നിയാസ്, ഇഖ്റ നിയാസ്, അനസ് എന്നിവരും ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്. അയാനും നിയാസും അനസും സഹോദരങ്ങളാണ്. ഇവരുടെ മാതാപിതാക്കൾ മറ്റൊരു വണ്ടിയിലായിരുന്നു. കുട്ടികൾ ബന്ധുക്കളുടെ വണ്ടിയിൽ കയറുകയായിരുന്നു. ഇനായത്തും തൗഫീഖും കുട്ടികളുടെ മാതൃസഹോദരനും പിതൃസഹോദരനുമാണ്.
നിയാസ് ഒഴിച്ച് മറ്റുള്ളവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നിയാസിനെ ഹെലികോപ്റ്റർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story