- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ. പയ്യന്നൂർ വെള്ളൂർ കണ്ടോത്ത് അമ്പലത്തറയിലെ നഫീസാസിൽ മുസവീറിനെയാ(36)ണ് ആറുവർഷത്തിന് ശേഷം പയ്യന്നൂർ പൊലിസ് അറസ്റ്റു ചെയ്തത്.
2016-ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് മൊബൈൽ ഫോണിൽ അശ്ളീല വീഡിയോ കാണിച്ചു കൊടുത്തുവെന്ന പരാതിയെ തുടർന്ന് കേസെടുത്ത വിവരമറിഞ്ഞ പൊലിസ് അന്വേഷണത്തിനിടെ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. എറണാകുളം കാക്കനാട് ഒരുവ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story