തെന്നിന്ത്യയുടെ പ്രിയ താരമാണ് സായ് പല്ലവി. മലയാളത്തിലും ടോളിവുഡിലും മാത്രമല്ല അങ്ങ് ബോളിവുഡിൽ വരെ സായി പല്ലവിക്ക് ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ രസകരമായ ഒരു പ്രണയാനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

സ്‌കൂളിൽ പഠിക്കുമ്പോൾ തനിക്കും ഒരു പ്രണയം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്ന് സഹപാഠിയായ ആൺകുട്ടിക്ക് സായ് ഒരു പ്രണയലേഖനവും എഴുതി. എന്നാൽ അച്ഛനും അമ്മയും അതു കാണുകയും കൈയോടെ പിടികൂടുകയും ചെയ്തു. അന്നു ഒരുപാട് അടിയും കിട്ടി. സായ് പല്ലവി തന്നെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. വിരാട പർവം എന്ന തെലുങ്ക് ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടേയാണ് താരം ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിൽ സായ് പല്ലവിയുടെ കഥാപാത്രം കാമുകനായ റാണ ദഗ്ഗുബാട്ടിക്ക് കത്ത് നൽകുന്നത് അമ്മ കാണുന്ന ഒരു രംഗമുണ്ട്. ഇതു ജീവിത്തിലും സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സായ് പല്ലവിയുടെ രസകരമായ ഉത്തരം. എന്തായാലും സായി പല്ലവിയുടെ പ്രണയ കഥ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.