- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരസേനാ സൈക്കിൾ റാലിയും ട്രെക്കിങ്ങും സംഘടിപ്പിച്ചു
തിരുവനന്തപുരം:ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായികരസേനാ സംഘടിപ്പിച്ച സൈക്കിൾ റാലിയും ട്രെക്കിങ്ങും ന്തിരുവനന്തപുരം മിലിട്ടറി സ്റ്റേഷനിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തെസമുദ്രനിരപ്പിൽ നിന്നും കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം വരെ നീളുന്ന 600കിലോമീറ്റർ ദൂരമാണ് സൈക്കിൾ റാലിയും ട്രെക്കിങ്ങും നടത്തുന്നത്.
വിമുക്ത ഭടന്മാർ, വീരവനിതകൾ, എൻസിസി കേഡറ്റുകൾ എന്നിവരെ ഉൾക്കൊള്ളിച്ചു സമഗ്രമായ സമ്പർക്കപരിപാടികളും അഗ്‌നിപഥ് റിക്രൂട്ട്മെന്റിനെക്കുറിച്ചു യുവാക്കളിൽ അവബോധമുണ്ടാക്കിഅവരെ സേനകളിൽ ചേരാൻ പ്രചോദിപ്പിക്കുന്ന പരിപാടികളും സൈക്കിൾ റാലിയിലുടനീളംസംഘടിപ്പിക്കും.
Next Story