ഡാളസ് : ടെക്‌സസ്സിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി തുടർച്ചയായി ദിവസവും വർധിച്ചു വന്നിരുന്ന ഗ്യാസ് വിലയിൽ ഈയാഴ്ചയോടെ കാര്യമായ കുറവനുഭവപ്പെട്ടു ..ട്രിപ്പിൾ എ ഓട്ടോ ക്ലബ് കണക്കനുസരിച്ച്, ബുധനാഴ്ച ശരാശരി ദേശീയ വില ഒരു ഗാലണിന് 4.63 ഡോളറായിരുന്നു.എന്നാൽ ടെക്‌സസ്സിൽ ബുധനാഴ്ച ഒരു ഗ്യാലന് നാലു ഡോളറിൽ താഴെയായിരുന്നു വില

അമേരിക്കയുടെ നാഷണൽ റിസേർവിൽ നിന്നും ക്രൂഡോയിൽ വിട്ടു നൽകിയതും , ആഗോള എണ്ണവിലയിലെ ഇടിവും .ഫെഡറൽ ടാക്‌സിനു മൂന്ന് മാസത്തെ അവധി നല്കിയതുമാണ് വില കുറയാൻ കാരണം

റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ വീണ്ടും കര്ശനമാക്കിയാൽ എണ്ണയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യും ,ഇതോടെ പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിൽ വര്ധനവിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല . ഗ്യാസോലിനു അഞ്ചു ഡോളറോളം എത്തിയത്ഈയാഴ്ച ആരംഭത്തോടെ കുറഞ്ഞു നാലു ഡോളറിനു താഴെ നില്കുന്നത് അല്പം ആശ്വാസം നൽകുന്നുണ്ട് . ഗ്യാസിന്റെ വിലയിലെ കുറവ് പക്ഷേ വർധിച്ച നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല