യർ ട്രാഫിക് കൺട്രോളർമാരും എയർലൈൻ തൊഴിലാളികളും വാരാന്ത്യത്തിൽ ഇറ്റലിയിലുടനീളം പണിമുടക്കാൻ പദ്ധതിയിടുന്നതായി സൂചന. ഇതോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താളം തെറ്റിയേക്കും.ജൂലൈ 17 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കും 6 മണിക്കും ഇടയിൽ നടക്കാനിരിക്കുന്ന നാല് മണിക്കൂർ ദേശീയ പണിമുടക്കിൽ ഇറ്റലിയിലെ ENAV ഗ്രൂപ്പിലെ എയർ ട്രാഫിക് കൺട്രോളർമാരും ഈസിജെറ്റ്, വോലോട്ടിയ, റയാനെയർ, ക്രൂലിങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള പൈലറ്റുമാരും ഫ്‌ളൈറ്റ് അറ്റൻഡന്റുമാരും ഉൾപ്പെടുമെന്ന് യൂണിയനുകൾ സ്ഥിരീകരിച്ചു.

ശമ്പളത്തിനും വ്യവസ്ഥകൾക്കുമെതിരെ അടുത്ത ആഴ്ചകളിൽ ഇറ്റലിയിൽ നടന്ന പ്രതിഷേധങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ പണിമുടക്ക് പ്രഖ്യാപനം ആണിത്.മിലാൻ, റോം, ബ്രിണ്ടിസി, പാദുവ ഏരിയ കൺട്രോൾ സെന്ററുകളെപണിമുടക്ക് ബാധിക്കും.

റയാൻഎയർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകൾ ഞായറാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈസിജെറ്റിലെയും വോളോട്ടിയയിലെയും ജീവനക്കാരെ പ്രതിനിധീകരിക്കുന്നവർ ബുധനാഴ്ച അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധത്തിൽ ചേരുമെന്ന് സ്ഥിരീകരിച്ചു

സമരം എത്രത്തോളം തടസ്സമുണ്ടാക്കുമെന്നോ ഏതൊക്കെ വിമാനങ്ങളെ ബാധിക്കുമെന്നോ ഉള്ള വിശദാംശങ്ങൾ ലഭ്യമല്ല.