- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവനമേഖലയിൽ കൊള്ള നടത്തുന്ന എൽഡിഎഫ് സർക്കാർ തീരുമാനത്തിനെതിരേ ബിജെപി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും
തദ്ദേശ സ്ഥാപനങ്ങളുടെമെയ്‌ന്റെനൻസ് ഫണ്ട്ഭീമമായ തോതിൽ വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ളവെല്ലുവിളിയാണെന്നും തീരുമാനം സംസ്ഥാന സർക്കാർ പുനഃപരിശോധിക്കണമെന്നും , ഫണ്ട് പൂർണ്ണമായി പുനഃസ്ഥാപിക്കണമെന്നും അമ്പലപ്പുഴയിൽ ചേർന്ന ബിജെപി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ബിജെപി ആലപ്പുഴ ജില്ലാ നേതൃയോഗംബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .ജില്ലയിലെ പഞ്ചായത്ത് / മുൻസിപ്പാലിറ്റി കേന്ദ്രങ്ങളിൽ ബഹുജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കരമന ജയൻ പറഞ്ഞു .
സംസ്ഥാന സർക്കാരിന്റെ അഴിമതിയും , ധൂർത്തും കാരണമാണ് ഇന്ന് കേരളം ശ്രീലങ്കയ്ക്ക് സമാനമായ രീതിയിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് ജില്ലാ നേതൃയോഗം ചൂണ്ടിക്കാട്ടി .
ബിജെപി ജില്ലാ പ്രസിഡണ്ട് എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു .ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ,മേഖല സംഘടനാ സെക്രട്ടറി കു.വൈ സുരേഷ് , ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ ,ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു