- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ചരിത്രത്തിലാദ്യമായി യൂറോയുടെ മൂല്യം ഡോളറിന് തുല്ല്യമായി
വാഷിങ്ടൺ ഡി.സി.: യൂറോപ്യൻ യൂണിയന്റെ ഔദ്യോഗീക കറൻസിയായ യൂറോയുടെ മൂല്യം തകർന്ന് ചരിത്രത്തിലാദ്യമായി യു.എസ്. ഡോളറിന് തുല്യമായി. 1999 ജനുവരി 1ന് ആദ്യമായി യൂറോ കറൻസി പുറത്തിറക്കിയതിനുശേഷം ഒന്നുരണ്ടുവർഷങ്ങൾ യൂറോയുടെ മൂല്യം ഡോളറിനോടു ഏകദേശം തുല്യമായിരുന്നുവെങ്കിലും, 2002 മുതൽ എന്നും ഉയർന്നു നിന്നിരുന്ന യൂറോ ജൂലായ് 12 ബുധനാഴ്ചയാണ് ഡോളറിന് തുല്യമായി ചരിത്രത്തിൽ ഇടം പിടിച്ചത്.
ഒരു മാസത്തിനുള്ളിൽ ഡോളറുമായുള്ള വിനിമയത്തിൽ യൂറോയുടെ മൂല്യത്തിൽ 10 ശതമാനമാണ് കുറവുണ്ടായത്.
ജർമ്മനിയിലേക്കും, സമീപ രാജ്യങ്ങളിലേക്കും, ഓയിൽ കയറ്റുമതി കുറക്കുമെന്ന റഷ്യയുടെ ഭീഷിണിയും, രണ്ടാഴ്ചയായി ഉയർന്നുവരുന്ന സാമ്പത്തിക മാന്ദ്യത്തെകുറിച്ചുള്ള അനിശ്ചിതാവസ്ഥയുമാണ് യൂറോയുടെ മൂല്യതകർച്ചക്ക് കാരണമായത്.
യൂറോയുടെ മൂല്യം കുറഞ്ഞതു യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയേയും കാര്യമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടികാട്ടുന്നത്. ചൊവ്വാഴ്ച യൂറോ-ഡോളർ മൂലം(11.004) ആണ് അമേരിക്കൻ ഡോളറിനു മുമ്പിൽ ഇന്ത്യൻ രൂപ കൂത്തു കുത്തുകയാണ്. ഒരു ഡോളറിന് 80 രൂപക്ക് മുകളിലാണ് ഇന്നത്തെ എക്‌സ്‌ചേയ്ഞ്ച് റേറ്റ്. വിദേശത്തു നിന്നും ഇന്ത്യയിലേക്കു ഡോളർ ഒഴുകുകയാണ്. ഇങ്ങനെ തുടർന്നാൽ ഒരു ഡോളറിന്റെ മൂല്യം തൊണ്ണൂറിനും, നൂറിനും ഇടയിൽ എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല.